ബി.ജെ.പി വനിതാ നേതാവ് ചൈത്ര കുന്താപുരക്കെതിരെ കൂടുതല്‍ പരാതികള്‍; വസ്ത്രക്കടകള്‍ തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു

ഉഡുപ്പി: ബി.ജെ.പി വനിതാ നേതാവ് ചൈത്ര കുന്താപുരക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. തന്റെ പേരില്‍ വസ്ത്രക്കടകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ ചൈത്ര കുന്താപുര തട്ടിയെടുത്തതായി ബ്രഹ്‌മവാര്‍ താലൂക്കിലെ കൊടി കന്യാന ഗ്രാമത്തില്‍ താമസിക്കുന്ന സുദീന (33) ആരോപിച്ചു. ചൈത്ര തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുദീന ആരോപിച്ചു.കുന്താപുരം കോട്ട പൊലീസ് സ്റ്റേഷനില്‍ സുദീന ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ചൈത്രയുമായി താന്‍ 2015-ല്‍ പരിചയപ്പെട്ടതായി സുദീന വെളിപ്പെടുത്തി. ബി.ജെ.പിയില്‍ ഉന്നതസ്ഥാനം വഹിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രിമാരുമായും എംഎല്‍എമാരുമായും അടുത്ത […]

ഉഡുപ്പി: ബി.ജെ.പി വനിതാ നേതാവ് ചൈത്ര കുന്താപുരക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. തന്റെ പേരില്‍ വസ്ത്രക്കടകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ ചൈത്ര കുന്താപുര തട്ടിയെടുത്തതായി ബ്രഹ്‌മവാര്‍ താലൂക്കിലെ കൊടി കന്യാന ഗ്രാമത്തില്‍ താമസിക്കുന്ന സുദീന (33) ആരോപിച്ചു. ചൈത്ര തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുദീന ആരോപിച്ചു.
കുന്താപുരം കോട്ട പൊലീസ് സ്റ്റേഷനില്‍ സുദീന ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ചൈത്രയുമായി താന്‍ 2015-ല്‍ പരിചയപ്പെട്ടതായി സുദീന വെളിപ്പെടുത്തി. ബി.ജെ.പിയില്‍ ഉന്നതസ്ഥാനം വഹിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രിമാരുമായും എംഎല്‍എമാരുമായും അടുത്ത ബന്ധമാണെന്നും ഈ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഉഡുപ്പിയിലും കുന്താപുരത്തെ കോട്ടയിലും വസ്ത്രക്കടകള്‍ സ്ഥാപിക്കാന്‍ സഹായിക്കാമെന്നും ചൈത്ര സുദീനയെ ധരിപ്പിച്ചു. വര്‍ഷങ്ങളായി, ചൈത്ര സുദീനയുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നു. 2018 നും 2022 നും ഇടയില്‍ സുദീനയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ചൈത്രയുടെ അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. 2023 വരെ ബാക്കി തുക നല്‍കിയെന്നും സുദീന പറഞ്ഞു. എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞിട്ടും ചൈത്രയുടെ വാഗ്ദാനങ്ങള്‍ നടന്നില്ല. ഇതോടെ സുദീനയില്‍ സംശയം ഉടലെടുത്തു. സുദീന ചൈത്രയെ കാണുകയും ഒന്നുകില്‍ വാഗ്ദാനം ചെയ്തതുപോലെ വസ്ത്രക്കടകള്‍ വേണമെന്നും അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നു. ആവശ്യപ്പെട്ടു. ഇതോടെ ചൈത്ര സുദീനയെ വ്യാജബലാത്സംഗ കേസില്‍ കുടുക്കുമെന്നും ഗുണ്ടകളെ ഉപയോഗിച്ച് വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it