സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒരു കാര്‍ കൂടി കണ്ടെത്തി

കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ തെളിവെടുപ്പിനിടെ അന്വേഷണസംഘം ഒരുകാര്‍ കൂടി കണ്ടെത്തി. കവര്‍ച്ചക്കുപയോഗിച്ച കാറാണ് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്രസ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലായ പ്രതികളില്‍ ഒരാളായ കണ്ണൂര്‍ പുതിയ തെരുവിലെ മുബാറകിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിനിടെയാണ് കാര്‍ പിടികൂടിയത്. മുബാറകിനെ തെളിവെടുപ്പിനായി കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കവര്‍ച്ചക്കുപയോഗിച്ച കാര്‍ കണ്ണൂര്‍ അത്താഴക്കുന്നിലെ […]

കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ തെളിവെടുപ്പിനിടെ അന്വേഷണസംഘം ഒരുകാര്‍ കൂടി കണ്ടെത്തി. കവര്‍ച്ചക്കുപയോഗിച്ച കാറാണ് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്രസ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലായ പ്രതികളില്‍ ഒരാളായ കണ്ണൂര്‍ പുതിയ തെരുവിലെ മുബാറകിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിനിടെയാണ് കാര്‍ പിടികൂടിയത്. മുബാറകിനെ തെളിവെടുപ്പിനായി കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കവര്‍ച്ചക്കുപയോഗിച്ച കാര്‍ കണ്ണൂര്‍ അത്താഴക്കുന്നിലെ വീട്ടുപറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട ഏഴുവാഹനങ്ങളും പൊലീസ് പിടികൂടിയിരിക്കുകയാണ്. മുബാറക് സുഹൃത്തിന് സൂക്ഷിക്കാന്‍ നല്‍കിയ 70,000 രൂപയും പൊലീസ് പിടികൂടി. കേസില്‍ ഇതുവരെയായി 30,70,000 രൂപയും ഒമ്പതുപവന്‍ സ്വര്‍ണവുമാണ് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തത്. മറ്റൊരു പ്രതി കുമ്പള ശാന്തിപ്പള്ളത്തെ സഹീറുമായി കുമ്പളയില്‍ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന തൃശൂര്‍ കൊടശേരിയിലെ എഡ്വിന്‍ തോമസ്, ആലുവ പടുവപ്പുറം കറുകുട്ടെ ആന്റണി ലൂയിസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ സിനില്‍, സുജിത്ത്, ജോബിഷ് ജോസഫ് എന്നിവര്‍ അടക്കമുള്ള പ്രതികള്‍ ഇനി പിടിയിലാകാനുണ്ട്. ഇന്നലെ രണ്ടുപ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഡി.വൈ.എസ്.പിക്ക് പുറമെ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐ എ.എം രഞ്ജിത്കുമാര്‍, എ.എസ്.ഐ കെ. വിജയന്‍, സി. മോഹനന്‍, അബ്ദുല്‍ഷുക്കൂര്‍, പി. ശിവകുമാര്‍, എം. രാജേഷ് എന്നിവരും പങ്കെടുത്തു.

Related Articles
Next Story
Share it