യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചൂരി കേളുക്കുന്ന് ഹൗസിലെ സി.എം. ഇസ്ഹാഖ് (30) ആണ് അറസ്റ്റിലായത്. ചൗക്കി ആസാദ് നഗറിലെ അഹമദ് നിയാസി(38)നെ ജൂണ്‍ 22ന് ബട്ടംപാറയില്‍വെച്ച് മൂന്നംഗ സംഘം കാറില്‍തട്ടിക്കൊണ്ടുപോയി 27,000 രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും തട്ടിയെടുത്തുവെന്നാണ് കേസ്. സംഘത്തിലെ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ഇസ്ഹാഖ് ഒളിവില്‍ പോവുകയായിരുന്നു. എറണാകുളത്ത് കഴിയുകയായിരുന്ന ഇസ്ഹാഖ് നാട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ […]

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും രേഖകളും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചൂരി കേളുക്കുന്ന് ഹൗസിലെ സി.എം. ഇസ്ഹാഖ് (30) ആണ് അറസ്റ്റിലായത്. ചൗക്കി ആസാദ് നഗറിലെ അഹമദ് നിയാസി(38)നെ ജൂണ്‍ 22ന് ബട്ടംപാറയില്‍വെച്ച് മൂന്നംഗ സംഘം കാറില്‍തട്ടിക്കൊണ്ടുപോയി 27,000 രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളും തട്ടിയെടുത്തുവെന്നാണ് കേസ്.
സംഘത്തിലെ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ഇസ്ഹാഖ് ഒളിവില്‍ പോവുകയായിരുന്നു. എറണാകുളത്ത് കഴിയുകയായിരുന്ന ഇസ്ഹാഖ് നാട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ വിഷ്ണുപ്രസാദ്, അന്‍സാര്‍, എ.എസ്.ഐ മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, ജയിംസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it