വിദ്യാനഗറില്‍ 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; മറ്റൊരു പ്രതി കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: വിദ്യാനഗറില്‍ ജില്ലാകലക്ടറുടെ ഔദ്യോഗികവസതിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്ന് 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ്നഗറിലെ ഹനീഫ(35)യെയാണ് കാസര്‍കോട് വനംവകുപ്പധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ നായന്മാര്‍മൂലയിലെ അബ്ദുല്‍ റഹ്‌മാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സി.ജെ.എം കോടതിയില്‍ കീഴടങ്ങി. 2020 ഒക്ടോബര്‍ ആറിനാണ് തായല്‍ നായന്മാര്‍മൂലയിലെ വി. അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചന്ദനമുട്ടികളും വാഹനങ്ങളും പിടികൂടിയത്. അബ്ദുല്‍ഖാദറിനെ പിന്നീട് വനംവകുപ്പ് […]

കാസര്‍കോട്: വിദ്യാനഗറില്‍ ജില്ലാകലക്ടറുടെ ഔദ്യോഗികവസതിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്ന് 1.75 കോടിയുടെ ചന്ദനം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ്നഗറിലെ ഹനീഫ(35)യെയാണ് കാസര്‍കോട് വനംവകുപ്പധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ നായന്മാര്‍മൂലയിലെ അബ്ദുല്‍ റഹ്‌മാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സി.ജെ.എം കോടതിയില്‍ കീഴടങ്ങി. 2020 ഒക്ടോബര്‍ ആറിനാണ് തായല്‍ നായന്മാര്‍മൂലയിലെ വി. അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചന്ദനമുട്ടികളും വാഹനങ്ങളും പിടികൂടിയത്. അബ്ദുല്‍ഖാദറിനെ പിന്നീട് വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it