പാലക്കുന്നിലെ ദന്തഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

ഉദുമ: പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി മട്ടത്തില്‍ ഹൗസിലെ ജോസിന്‍ ടിട്ടൂസ്(21) ആണ് അറസ്റ്റിലായത്. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരില്‍ വെച്ചാണ് ജോസിനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട കാസര്‍കോട് കൂഡ്‌ലു സ്വദേശിയായ ദന്ത ഡോക്ടറുടെ കാര്‍ കവര്‍ന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ കോപ്പ സ്വദേശി അഫ്‌സല്‍ അടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് […]

ഉദുമ: പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ഡോക്ടറുടെ കാര്‍ കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.
സുല്‍ത്താന്‍ ബത്തേരി മട്ടത്തില്‍ ഹൗസിലെ ജോസിന്‍ ടിട്ടൂസ്(21) ആണ് അറസ്റ്റിലായത്. കേസില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോയമ്പത്തൂരില്‍ വെച്ചാണ് ജോസിനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് പാലക്കുന്നിലെ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ട കാസര്‍കോട് കൂഡ്‌ലു സ്വദേശിയായ ദന്ത ഡോക്ടറുടെ കാര്‍ കവര്‍ന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ കോപ്പ സ്വദേശി അഫ്‌സല്‍ അടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഫ്‌സലാണ് കാറിന്റെ താക്കോല്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറുമായി ജോസിന്‍ കോയമ്പത്തൂരിലാണെന്ന് അറിഞ്ഞത്.
ബേക്കല്‍ എസ്.ഐ. സാമ്പുതോമസ്, എ.എസ്.ഐ അബൂബക്കര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനേഷ്, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it