ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി

കാസർകോട്: ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. 41 പേർ രോഗമുക്തരായി. പനത്തടി, കയ്യൂർ ചീമേനി പഞ്ചായത്തുകളിൽ 16 പേർക്ക് വീതവും ഉദുമ പഞ്ചായത്തിൽ എട്ടും അജാനൂർ ബദിയടുക്ക പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലും ഏഴു പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബളാൽ , ചെമ്മനാട് പഞ്ചായത്തുകളിൽ അഞ്ചു പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി 123 പേർക്കും യു എ ഇ യിൽ വന്ന 9 പേർക്കും കർണാടകയിൽ നിന്നും വന്ന ഒരാൾക്കും ഇന്ന് […]

കാസർകോട്: ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. 41 പേർ രോഗമുക്തരായി. പനത്തടി, കയ്യൂർ ചീമേനി പഞ്ചായത്തുകളിൽ 16 പേർക്ക് വീതവും ഉദുമ പഞ്ചായത്തിൽ എട്ടും അജാനൂർ ബദിയടുക്ക പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലും ഏഴു പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബളാൽ , ചെമ്മനാട് പഞ്ചായത്തുകളിൽ അഞ്ചു പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം വഴി 123 പേർക്കും യു എ ഇ യിൽ വന്ന 9 പേർക്കും കർണാടകയിൽ നിന്നും വന്ന ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 7031 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
വീടുകളില്‍ 6654 പേരും സ്ഥാപനങ്ങളില്‍ 377 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 703l പേരാണ്. പുതിയതായി 571പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2297 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 722 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 910പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 41 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
27494 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26290 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവിൽ 1060 പേരാണ് ചികിത്സയിലുള്ളത്.

Related Articles
Next Story
Share it