പാറയിടുക്കിലെ കാഴ്ചകളുമായി അനൊഡിപ്പള്ള തടാകം

വിശാലമായി പരന്നു കിടക്കുന്ന പാറപ്രദേശത്തിനിടയില്‍ പ്രകൃതി തീര്‍ത്ത വിസ്മയമാണ് അനൊഡിപ്പള്ള തടാകം. പാറകളാല്‍ ചുറ്റപ്പെട്ട ഏക്കര്‍ കണക്കിനു വിസ്തൃതിയുള്ള ഈ തടാകം സന്ദര്‍ശിക്കുവാന്‍ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. തടാകത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വിസ്തൃതി കൂട്ടി, ചുറ്റും വേലി തീര്‍ത്ത് സുരക്ഷയൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.മഴക്കാലത്ത് നിറയെ വെള്ളവുമായി നില്‍ക്കുന്ന തടാക കാഴ്ച അതിമനോഹരമാണ്. തീരങ്ങള്‍ തമ്മില്‍ വളരെയേറെ അകലങ്ങളില്‍ കാണുമ്പോള്‍ പുഴയെന്നോ മറ്റോ തോന്നിപ്പോകാം. തുറസ്സായ സ്ഥലമായതിനാല്‍ നല്ല കാറ്റും ശാന്തമായ അന്തരീക്ഷവുമാണ്. ധാരാളം പക്ഷികള്‍ക്കും മറ്റും […]

വിശാലമായി പരന്നു കിടക്കുന്ന പാറപ്രദേശത്തിനിടയില്‍ പ്രകൃതി തീര്‍ത്ത വിസ്മയമാണ് അനൊഡിപ്പള്ള തടാകം. പാറകളാല്‍ ചുറ്റപ്പെട്ട ഏക്കര്‍ കണക്കിനു വിസ്തൃതിയുള്ള ഈ തടാകം സന്ദര്‍ശിക്കുവാന്‍ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. തടാകത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വിസ്തൃതി കൂട്ടി, ചുറ്റും വേലി തീര്‍ത്ത് സുരക്ഷയൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മഴക്കാലത്ത് നിറയെ വെള്ളവുമായി നില്‍ക്കുന്ന തടാക കാഴ്ച അതിമനോഹരമാണ്. തീരങ്ങള്‍ തമ്മില്‍ വളരെയേറെ അകലങ്ങളില്‍ കാണുമ്പോള്‍ പുഴയെന്നോ മറ്റോ തോന്നിപ്പോകാം. തുറസ്സായ സ്ഥലമായതിനാല്‍ നല്ല കാറ്റും ശാന്തമായ അന്തരീക്ഷവുമാണ്. ധാരാളം പക്ഷികള്‍ക്കും മറ്റും കുടിവെള്ളത്തിനുള്ള ആശ്രയമാണ് ഈ തടാകം. അതുകൊണ്ട് തന്നെ പലതരത്തിലുള്ള പക്ഷികളെ കാണാനുള്ള അവസരവും ലഭിച്ചേക്കും. ചിലത് തടാകത്തിലെ ചെറുമീനുകളെയും പ്രാണികളെയും കൊത്തിയോടുന്ന അപൂര്‍വ്വ കാഴ്ചകളും സമ്മാനിച്ചേക്കാം. വെയിലിന്റെ ചൂടില്‍ ചുട്ടുപൊള്ളുന്ന പരിസരത്തില്‍ നിന്ന് തണുപ്പേകി, തണലേകി ഈ തടാകമുണ്ട്. അപകടം നിറഞ്ഞതാണെങ്കിലും ചില കുട്ടികള്‍ തടാകത്തില്‍ നീന്തിക്കുളിക്കുന്നതു കാണാം. അസാധാരണ വിദൂര ദൃശ്യങ്ങളാലും പ്രകൃതി രമണീയ കാഴ്ചകളാലും പാറകള്‍ക്കിടയിലെ വെള്ളത്തിന്റെ ദൃശ്യചാരുതയാലും നയന സുന്ദരമാണ് അനൊഡിപ്പളള. പുത്തിഗെ പഞ്ചായത്തിലെ ഈ സവിശേഷ കാഴ്ചകള്‍ കാണാന്‍ സീതാംഗോളിയില്‍ നിന്നും പെര്‍ള റോഡിലൂടെ മുഗു റോഡ് ബസ്‌സ്റ്റോപ്പു വരെ പോയി അവിടെ നിന്നും അരകിലോമീറ്റര്‍ ഇടത്തോട്ടു പോകണം.

-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it