ഇനി സി.പി.എമ്മിനൊപ്പം എന്ന് പ്രഖ്യാപിച്ച് അഡ്വ. സി.കെ ശ്രീധരന്‍; വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: രാജ്യത്തെ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചതായും ഈ സാഹചര്യത്തില്‍ 45 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം താന്‍ അവസാനിപ്പിക്കുന്നതായും മുന്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ.സി.കെ ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡണ്ടിന് രാജിക്കത്ത് അയച്ചതായും ഇനി സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് രാജിവെച്ചുക്കൊണ്ടിരിക്കുന്നത്. […]

കാസര്‍കോട്: രാജ്യത്തെ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചതായും ഈ സാഹചര്യത്തില്‍ 45 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം താന്‍ അവസാനിപ്പിക്കുന്നതായും മുന്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ.സി.കെ ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡണ്ടിന് രാജിക്കത്ത് അയച്ചതായും ഇനി സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് രാജിവെച്ചുക്കൊണ്ടിരിക്കുന്നത്. അവരില്‍ ഭൂരിഭാഗം പേരും വര്‍ഗീയ കക്ഷിയായ ബി.ജെ.പിയിലേക്കാണ് ചേക്കേറുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. വര്‍ഗീയതക്കെതിരെ മതേതര കക്ഷികളെ ചേര്‍ത്ത് നിര്‍ത്താന്‍ ഇടത് പക്ഷത്തിനാവും എന്ന തിരിച്ചറിവിനാലാണ് അതിന്റെ ഭാഗമാകുന്നത്-അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചരിത്രത്തിന്റെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയുമെല്ലാം പാരമ്പര്യത്തെ തന്നെ മോശമാക്കുന്ന തരത്തിലുള്ളതാണ് കെ.പി.സി. സി പ്രസിഡണ്ടിന്റെ പ്രസ്താവന. അത്തരമൊരു നിലപാടുമായി പോകുന്ന നേതൃത്തോടൊപ്പം നില്‍ക്കാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാവില്ല-ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. വീക്ഷണം മുന്‍ മാനേജര്‍ കെ.വി. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it