ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141-ാം സ്ഥാപക ദിനം ആഘോഷിച്ചു
കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141-ാം സ്ഥാപകദിനം ഡി.സി.സി ഓഫീസില്‍ ആഘോഷിച്ചു. പതാകയുയര്‍ത്തിയതിന് ശേഷം കേക്ക് മുറിച്ച് നടന്ന യോഗം ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്‍ വിദ്യാസാഗര്‍, സി.വി ജെയിംസ്, നേതാക്കളായ എം. രാജീവന്‍ നമ്പ്യാര്‍, കെ. ബലരാമന്‍ നമ്പ്യാര്‍, എ. വാസുദേവന്‍ നായര്‍, ഉഷ അര്‍ജുനന്‍, ഖാദര്‍ മാന്യ, പൃഥ്വിരാജ് ഷെട്ടി, ജുനൈദ് ഉറുമി, സോയ ലത്തീഫ്, ഫിദാ ഊജംപദവ്, ബി.എ ഇസ്മായില്‍, അര്‍ജുനന്‍ തായലങ്ങാടി, അബ്ദുല്‍ റസാഖ്, അഡ്വ. സാജിദ് കമ്മാടം, വട്ടേക്കാട് മുഹമ്മദ്, യു. വേലായുധന്‍, ഇ. അശോക് കുമാര്‍, ഷാഹുല്‍ ഹമീദ്, മണിമോഹന്‍ ചട്ടഞ്ചാല്‍, ഷാനിദ് കയ്യംകൂടല്‍, കമലാക്ഷ സുവര്‍ണ്ണ, നാസര്‍ മൊഗ്രാല്‍, ബല്‍ക്കീസ് എം. എന്നിവര്‍ സംസാരിച്ചു.



