മെഗാ തൊഴില്‍ മേള; തൊഴില്‍ ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് 19ന് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക് തൃക്കരിപ്പൂര്‍ കോളേജില്‍ നടത്തുന്ന മെഗാ തൊഴില്‍ മേളയിലേക്ക് തൊഴില്‍ ദാതാക്കളായ വിവിധ കമ്പനികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉല്‍പാദനം, ഐ.ടി, ബാങ്കിംഗ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭാസം, ലോജിസ്റ്റിക്‌സ്, ഓട്ടോ മൊബൈല്‍, റീടൈല്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴില്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുന്ന മേളയില്‍ കമ്പനികള്‍ക്ക് മികച്ച ബ്രാന്റിങ്ങും ഉദ്യോഗാര്‍ത്ഥികളുമായി തത്സമയം കൂടിക്കാഴ്ചക്കുള്ള അവസരവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ h-ttps://linktr.ee/employabilitycentreksd എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് employabilityuntre [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈമാസം15. ഫോണ്‍: 9207155700.