ഇശല്‍ഗ്രാമത്തിന്റെ പൈതൃകം വിളിച്ചോതി വിളംബര ഘോഷയാത്ര
മൊഗ്രാല്‍: 64-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തിന്റെ പൈതൃകം വിളിച്ചോതുന്നതായി.
ഇന്നലെ വൈകിട്ട് കുമ്പള ജി.ബി. എച്ച്.എസ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്രക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ തുടങ്ങിയവര്‍ ആശീര്‍വാദം നല്‍കി. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുല്‍ഖാദര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയില്‍ ഒപ്പന, ദഫ്, കോല്‍ക്കളി എന്നിവക്കാപ്പം കഥകളി, മലയാളത്തനിമ വിളിച്ചോതിയ മങ്കമാരും ഫാന്‍സി ഫ്‌ളോട്ടുകളും മുത്തുക്കുടകളും ഒപ്പം ജൂനിയര്‍ റെഡ്‌ക്രോസ് കാഡറ്റുകളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം പൃഥ്വിരാജ് ഷെട്ടി, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ഖീസ്, വാര്‍ഡ് മെമ്പര്‍മാരായ നസീറാ ഖാലിദ്, ജമീല ഹസന്‍, പി.ടി.എ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിനി വി.എസ്, ജെ. ജയറാം, അബ്ബാസ് നടുപ്പളം, ടി.എം. ഷുഹൈബ്, മാഹിന്‍ മാസ്റ്റര്‍, റിയാസ് കരീം, സി.എ. സുബൈര്‍, അഷ്‌റഫ് പെര്‍വാഡ്, സിദ്ദീഖ് റഹ്‌മാന്‍, അര്‍ഷാദ്, ഷാജഹാന്‍, ബി.എന്‍ മുഹമ്മദലി, സിദ്ദീഖലി മൊഗ്രാല്‍, സി. ഹിദായത്തുള്ള, മുഹമ്മദ് കുഞ്ഞ് ടൈല്‍സ്, എം.എ. മൂസ, സി.എം. ഹംസ, ലുഖ്മാന്‍, കലോത്സവ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, കണ്‍വീനര്‍ ഫായിസ്, മീഡിയാ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബ്, കെ. മുഹമ്മദ് ഇര്‍ഷാദ്, ലത്തീഫ് ജെ.എച്ച്.എല്‍, എം.എസ്. അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലോത്സവ പ്രധാന വേദിക്ക് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസില്‍ എല്ലാ ദിവസവും ഇശല്‍ കലാകാരന്മാരുടെ സംഗമം ഉണ്ടാകും. സ്വയം പ്രേരിതമായി ഒത്തുകൂടുന്ന 25ലേറെ ഗായകര്‍ മേള നടക്കുന്ന മൂന്ന് ദിവസവും ഇവിടെയെത്തി ഗാനങ്ങള്‍ ആലപിക്കും. ഇശലുമായി ബന്ധപ്പെട്ടാണ് വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മൊഗ്രാല്‍ സ്‌കൂളിന് പുറമെ സമീപപ്രദേശങ്ങളിലും പലയിടത്തായി വേദികളൊരുക്കിയിട്ടുണ്ട്.



