സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു

അമരാവതി: മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു. സംക്രാന്തി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. 35കാരനായ സുരേഷ് എന്നയാളാണ് മരിച്ചത്. ചലപതിയെന്നയാളാണ് കഴുത്തറുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകള്‍ ആടിന്റെ തലയറുക്കാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്. ആഘോഷത്തിനിടെ ഇയാള്‍ ആടിന്റെ കഴുത്തിന് പകരം സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്. സുരേഷിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതോടെ ഉടന്‍ […]

അമരാവതി: മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു. സംക്രാന്തി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. 35കാരനായ സുരേഷ് എന്നയാളാണ് മരിച്ചത്. ചലപതിയെന്നയാളാണ് കഴുത്തറുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകള്‍ ആടിന്റെ തലയറുക്കാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്. ആഘോഷത്തിനിടെ ഇയാള്‍ ആടിന്റെ കഴുത്തിന് പകരം സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്.

സുരേഷിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതോടെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെയെത്തുന്നതിന് മുമ്പെ തന്നെ മരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Related Articles
Next Story
Share it