അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്നും അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ടുതന്നെ അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹമെന്നും അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ടുതന്നെ അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it