മുഹമ്മദ് ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തു, ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് അനില്‍ കുംബ്ലെ

മുംബൈ: ടീമിന്റെ പ്രധാന പേസ് കുന്തമുന മുഹമ്മദ് ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാവ് കിംഗ്‌സ് പരിശീലകന്‍ അനില്‍ കുംബ്ലെ. ഒരു മാസത്തിലധികമായി പരിക്കുമൂലം പുറത്തിരിക്കുന്ന ഷമി ഉടന്‍ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ശേഷം ഷമി മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും താരം ഐ പി എല്‍ തുടക്കം മുതല്‍ തന്നെ പഞ്ചാബിനൊപ്പം ഉണ്ടാകുമെന്ന് കുംബ്ലെ വ്യക്തമാക്കി. ഉടന്‍ തന്നെ ഷമി ബയോ ബബിളില്‍ ചേരും. ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെയായിരുന്നു ഷമിക്ക് പരിക്കേറ്റത്. ഇതേതുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര ഷമിക്ക് പൂര്‍ണമായും […]

മുംബൈ: ടീമിന്റെ പ്രധാന പേസ് കുന്തമുന മുഹമ്മദ് ഷമി ഫിറ്റ്‌നെസ് വീണ്ടെടുത്തതായി പഞ്ചാവ് കിംഗ്‌സ് പരിശീലകന്‍ അനില്‍ കുംബ്ലെ. ഒരു മാസത്തിലധികമായി പരിക്കുമൂലം പുറത്തിരിക്കുന്ന ഷമി ഉടന്‍ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ശേഷം ഷമി മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും താരം ഐ പി എല്‍ തുടക്കം മുതല്‍ തന്നെ പഞ്ചാബിനൊപ്പം ഉണ്ടാകുമെന്ന് കുംബ്ലെ വ്യക്തമാക്കി.

ഉടന്‍ തന്നെ ഷമി ബയോ ബബിളില്‍ ചേരും. ഓസ്‌ട്രേലിയ പരമ്പരയ്ക്കിടെയായിരുന്നു ഷമിക്ക് പരിക്കേറ്റത്. ഇതേതുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര ഷമിക്ക് പൂര്‍ണമായും നഷ്ടമായിരുന്നു. പേസ് ദ്വയങ്ങളായ ഷമിയും ബുംറയും ഇല്ലാത്ത സാഹചര്യത്തില്‍ ഭുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആ ഒഴിവ് നികത്തുന്നത്. മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

Related Articles
Next Story
Share it