അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദില്ലി സ്വദേശിയാണ് അനില്‍കാന്ത്. എ.ഡി.ജി.പി കസേരയില്‍ നിന്ന് നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു.പി.എസ്.സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്ത് ഇടം നേടിയത്. സംസ്ഥാനം കൊടുത്ത പട്ടികയില്‍ ഉള്‍പ്പെട്ട അരുണ്‍കുമാര്‍ സിന്‍ഹ ഒഴിയുകയും തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതോടെയാണ് അനില്‍കാന്ത് യു.പി.എസ്.സി പട്ടികയില്‍ ഇടം പിടിച്ചത്. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവിലേക്കാണ് അനില്‍കാന്ത് നിയമിതനാവുന്നത്. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന […]

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദില്ലി സ്വദേശിയാണ് അനില്‍കാന്ത്. എ.ഡി.ജി.പി കസേരയില്‍ നിന്ന് നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു.പി.എസ്.സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്ത് ഇടം നേടിയത്. സംസ്ഥാനം കൊടുത്ത പട്ടികയില്‍ ഉള്‍പ്പെട്ട അരുണ്‍കുമാര്‍ സിന്‍ഹ ഒഴിയുകയും തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതോടെയാണ് അനില്‍കാന്ത് യു.പി.എസ്.സി പട്ടികയില്‍ ഇടം പിടിച്ചത്. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവിലേക്കാണ് അനില്‍കാന്ത് നിയമിതനാവുന്നത്. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ്.
ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. പൂര്‍ത്തിയാക്കിയ ശേഷമാണ് അനില്‍ കാന്ത് സിവില്‍ സര്‍വ്വീസ് നേടിയത്. 1988 ബാച്ചിലെ ഐ.പി.എസ്.ഉദ്യോഗസ്ഥനാണ്. ഡി.ജി.പി തസ്തികയില്‍ എത്തും മുമ്പെ പൊലീസ് മേധാവിയാവുന്നുവെന്നതും ഒരു പ്രത്യേകതയാണ്. അടുത്ത മാസം 30നാണ് ഇദ്ദേഹം ഡി.ജി.പി. റാങ്കിലെത്തുക. അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുള്ളതെങ്കിലും പൊലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി കിട്ടും. ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പൊലീസ് മേധാവിയാകുന്നത്.

Related Articles
Next Story
Share it