അസുഖം മൂലം ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക മരിച്ചു. ഗോളിയടുക്ക അംഗന്‍വാടി അധ്യാപികയും ബേള ധര്‍ബ്ബത്തടുക്കയിലെ പരേതരായ ചന്ദ്രഹാസ-കമല ദമ്പതികളുടെ മകളും എടനീര്‍ കോളനിയിലെ ഉമേശിന്റെ ഭാര്യയുമായ പ്രമീള (49)യാണ് മരിച്ചത്. അസുഖം മൂലം മൂന്ന് മാസത്തോളമായി മംഗളൂരുവിലെ വിവിധ ആസ്പത്രികളിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ എടനീരിലെ ഭര്‍തൃ വീട്ടിലായിരുന്നു മരണം. മക്കളില്ല. സഹോദരങ്ങള്‍: ഇന്ദുമുഖി, പരേതരായ പ്രകാശ്, സതീശ്, നവീന്‍.

Related Articles
Next Story
Share it