പുലര്‍ച്ചെ 1.37ന് അനീഷും പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചു; വാതില്‍ തുറന്നുകൊടുത്തത് പെണ്‍കുട്ടി, യുവാവ് എത്തിയത് പിന്‍വശത്തെ മതില്‍ ചാടിക്കടന്ന്; പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബിയര്‍കുപ്പികളും ലഭിച്ചു; അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹത; പിതാവിന്റെ മൊഴി കള്ളം
തിരുവന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. അനീഷിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 1:37 ന് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിന് വീടിനകത്തേക്ക് കയറാന്‍ കതക് തുറന്ന് കൊടുത്തത് പെണ്‍കുട്ടിയാണെന്നും പുതിയ വെളിപ്പെടുത്തലുണ്ട്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയത് എന്ന പെണ്‍കുട്ടിയുടെ പിതാവ് സൈമണിന്റെ മൊഴി കളവാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ പിന്നിലുള്ള മതില്‍ ചാടികടന്നാണ് അനീഷ് അകത്ത് കടന്നത്. അതിനിടെ പെണ്‍കുട്ടിയുടെ മുറി പരിശോധിച്ചതിനെ […]

തിരുവന്തപുരം: പേട്ട അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. അനീഷിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 1:37 ന് അനീഷ് പെണ്‍കുട്ടിയെ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിന് വീടിനകത്തേക്ക് കയറാന്‍ കതക് തുറന്ന് കൊടുത്തത് പെണ്‍കുട്ടിയാണെന്നും പുതിയ വെളിപ്പെടുത്തലുണ്ട്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയത് എന്ന പെണ്‍കുട്ടിയുടെ പിതാവ് സൈമണിന്റെ മൊഴി കളവാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
വീടിന്റെ പിന്നിലുള്ള മതില്‍ ചാടികടന്നാണ് അനീഷ് അകത്ത് കടന്നത്. അതിനിടെ പെണ്‍കുട്ടിയുടെ മുറി പരിശോധിച്ചതിനെ തുടര്‍ന്ന് ബിയര്‍കുപ്പികളും പോലീസിന് ലഭിച്ചിട്ടുണ്ട്. കുപ്പികളിലെ വിരലടയാളം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതും സ്ഥിരീകരിച്ചിട്ടുണ്ട്.
പത്തൊന്‍പതുകാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി സൈമണിന്റെ ഭാര്യ അനീഷിന്റെ അമ്മയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. പുലര്‍ച്ചെ 3.20 നാണ് ഇവര്‍ അനീഷിന്റെ അമ്മയെ വിളിച്ചത്. അത്യാവശ്യമായി പോലീസ് സ്റ്റേഷനില്‍ പോകണമെന്നും ഇവര്‍ പറഞ്ഞുവെന്ന് അനീഷിന്റെ കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 4.30 ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍കുട്ടിയുടെ അമ്മ മകനെകുറിച്ച് പോലീസില്‍ ചോദിക്കാനാണ് പറഞ്ഞത്.
തന്റെ മകനെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് അനീഷിന്റെ കുടുംബം പറയുന്നത്. അനീഷിനെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നല്ല കണ്ടെത്തിയത് എന്നും ഇവര്‍ പറയുന്നു. അനീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്താനാണ് സൈമണും കുടുംബവും പദ്ധതിയിട്ടത് എന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. അതിന് വേണ്ടിയാണ് 3.20ന് ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.