അനീസക്കും കുട്ടികള്‍ക്കും ഇനി സി.പി.എം സ്‌നേഹവീട്ടില്‍ ഉറങ്ങാം; താക്കോല്‍ദാനം നാളെ

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരയിലെ അനീസക്ക് ഇനി സി.പി.എം കരുതലില്‍ പുതിയ വീടായ സ്‌നേഹവീട്ടില്‍ താമസിക്കാം. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് പണിത് കൊടുക്കുന്നതിന്റെ ഭാഗമായാണ് സി.പി.എം കളക്കര ഒന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വീട് പണിത് നല്‍കാന്‍ തീരുമാനിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. ജൂണ്‍ 12ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് വീടിന് തറക്കല്ലിട്ടത്. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നാളെ 2 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജന്‍ നിര്‍വഹിക്കും. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി […]

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരയിലെ അനീസക്ക് ഇനി സി.പി.എം കരുതലില്‍ പുതിയ വീടായ സ്‌നേഹവീട്ടില്‍ താമസിക്കാം. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് പണിത് കൊടുക്കുന്നതിന്റെ ഭാഗമായാണ് സി.പി.എം കളക്കര ഒന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വീട് പണിത് നല്‍കാന്‍ തീരുമാനിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. ജൂണ്‍ 12ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് വീടിന് തറക്കല്ലിട്ടത്. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നാളെ 2 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജന്‍ നിര്‍വഹിക്കും. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി പി. ഗോപിനാഥന്‍ അധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. കുഞ്ഞിരാമന്‍, ഇ. പത്മാവതി, സി. ബാലന്‍, ബേഡകം ഏരിയ സെക്രട്ടറി എം. അനന്തന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം എന്നിവര്‍ പങ്കെടുക്കും.

Related Articles
Next Story
Share it