എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി

ഡെല്‍ഹി: എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു പുരുഷനുമായി യുവതി ബന്ധം സ്ഥാപിച്ചതോടെയാണ് മുന്‍ കാമുകന്‍ കൊലപ്പെടുത്തിയത്. എസ്ബിഐ കരാര്‍ ജോലിക്കാരിയായ സ്‌നേഹലത എന്ന യുവതിയാണ് മരിച്ചത്. മേസ്തിരിയായി ജോലി ചെയ്തിരുന്ന ഗുട്ടി രാജേഷും സ്‌നേഹലതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബാങ്കില്‍ കരാര്‍ ജോലി ലഭിച്ചതിന് പിന്നാലെ യുവതി പ്രതിയുമായി അകലം പാലിക്കുകയും പിന്നീട് കോളേജിലെ സഹപാഠിയുമായി പ്രണയത്തിലാവുകയുമായിരുന്നു. […]

ഡെല്‍ഹി: എസ്ബിഐ ഉദ്യോഗസ്ഥയായ 19കാരിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മറ്റൊരു പുരുഷനുമായി യുവതി ബന്ധം സ്ഥാപിച്ചതോടെയാണ് മുന്‍ കാമുകന്‍ കൊലപ്പെടുത്തിയത്. എസ്ബിഐ കരാര്‍ ജോലിക്കാരിയായ സ്‌നേഹലത എന്ന യുവതിയാണ് മരിച്ചത്.

മേസ്തിരിയായി ജോലി ചെയ്തിരുന്ന ഗുട്ടി രാജേഷും സ്‌നേഹലതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബാങ്കില്‍ കരാര്‍ ജോലി ലഭിച്ചതിന് പിന്നാലെ യുവതി പ്രതിയുമായി അകലം പാലിക്കുകയും പിന്നീട് കോളേജിലെ സഹപാഠിയുമായി പ്രണയത്തിലാവുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായാണ് രാജേഷ് യുവതിയെ കൊല്ലാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്നേഹലതയും രാജേഷും 1,618 തവണ സംസാരിച്ചതായി കോള്‍ റെക്കോര്‍ഡുകളിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചു. സ്നേഹലതയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജേഷ് സ്‌നേഹലതയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. ശേഷം സഹപാഠിയുമായുള്ള ചങ്ങാത്തത്തെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ജോലിക്ക് പോയ സ്‌നേഹലത വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെ നടത്തിയ പരിശോധനയില്‍ ജോലിസ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട വയലില്‍ സ്‌നേഹലതയുടെ മൃതദേഹം കണ്ടെത്തപകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it