കുടുംബ സംഗമവും<br>പുരസ്‌ക്കാര വിതരണവും നടത്തി

കുണ്ടംകുഴി : ചേക്കരംകോടി ലക്ഷ്മിയമ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും പുരസ്‌ക്കാര വിതരണവും നടത്തി. കുണ്ടംകുഴിയില്‍ നടന്ന കുടുംബ സംഗമം ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വരദരാജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സി.കെ.ദാമോദരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ശ്രീലക്ഷ്മി പുരസ്‌ക്കാരം പാരമ്പര്യ നാട്ടുവൈദ്യനായ ചേക്കരംകോടി കുഞ്ഞമ്പു നായര്‍ പള്ളഞ്ചിക്ക് കാസര്‍കോട് ഡി.വൈ.എസ്.പി വിശ്വംഭരന്‍ വി.കെ വിതരണം ചെയ്തു. പുരസ്‌ക്കാര ജേതാവിനെ വിജയന്‍ മുന്നാട് പരിചയപ്പെടുത്തി. വിവിധ പരീക്ഷകളില്‍ ഉന്നത […]

കുണ്ടംകുഴി : ചേക്കരംകോടി ലക്ഷ്മിയമ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും പുരസ്‌ക്കാര വിതരണവും നടത്തി. കുണ്ടംകുഴിയില്‍ നടന്ന കുടുംബ സംഗമം ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വരദരാജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സി.കെ.ദാമോദരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ശ്രീലക്ഷ്മി പുരസ്‌ക്കാരം പാരമ്പര്യ നാട്ടുവൈദ്യനായ ചേക്കരംകോടി കുഞ്ഞമ്പു നായര്‍ പള്ളഞ്ചിക്ക് കാസര്‍കോട് ഡി.വൈ.എസ്.പി വിശ്വംഭരന്‍ വി.കെ വിതരണം ചെയ്തു. പുരസ്‌ക്കാര ജേതാവിനെ വിജയന്‍ മുന്നാട് പരിചയപ്പെടുത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രത്‌നാകരന്‍.കെ അനുമോദിച്ചു. കുടുംബ സംഗമ ഭാഗമായി കുണ്ടംകുഴി മദര്‍ ബഡ്‌സ് സ്‌കൂളിലേക്ക് സംഭാവന നല്‍കി. കുടുംബസംഗമത്തിന്റെ ഓര്‍മ്മയ്ക്കായി ഫല വൃക്ഷതൈ നട്ടു. ഡി. വത്സല, മുനിയൂര്‍ ചേക്കരംകോടി തറവാട് പ്രസിഡണ്ട് അഡൂര്‍ നാരായണന്‍ നായര്‍, സെക്രട്ടറി കെ.സി. കൃഷ്ണന്‍ നായര്‍, പാടി നാരായണന്‍ നായര്‍, കൊളത്തൂര്‍ കുമാരന്‍ നായര്‍, രമേഷ്, ചന്ദ്രശേഖരന്‍, പ്രഭാകരന്‍, സുശീല, പത്മിനി, തങ്കമണി, സതീശന്‍. ശ്രീപ്രിയ, രതീഷ്, അനിത, ജയരാജ്, രൂപേഷ് സംസാരിച്ചു. രാജന്‍ മുനിയൂര്‍ സ്വാഗതവും ട്രസ്റ്റ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it