100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമന്ന് പ്രധാനമന്ത്രി മോദി

വരാണസി: 100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസില്‍ ദേവ് ദീപാവലി മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 1913 ലാണ് അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാനഡയിലേക്ക് കൊണ്ടുപോയത്. പിന്നീട് കനേഡിയല്‍ സര്‍ക്കാരിന്റെ കൈവശമായ വിഗ്രഹം ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രമിച്ചിരുന്നെങ്കില്‍ വിഗ്രഹം നേരത്തേ തന്നെ തിരിച്ചെത്തിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ചിലര്‍ക്ക് പൈതൃകം എന്നാല്‍ സ്വന്തം കുടുംബവും സ്വന്തം താല്‍പ്പര്യവുമാണെന്നും തനിക്ക് അതങ്ങനെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. […]

വരാണസി: 100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസില്‍ ദേവ് ദീപാവലി മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 1913 ലാണ് അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാനഡയിലേക്ക് കൊണ്ടുപോയത്. പിന്നീട് കനേഡിയല്‍ സര്‍ക്കാരിന്റെ കൈവശമായ വിഗ്രഹം ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

ശ്രമിച്ചിരുന്നെങ്കില്‍ വിഗ്രഹം നേരത്തേ തന്നെ തിരിച്ചെത്തിക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ചിലര്‍ക്ക് പൈതൃകം എന്നാല്‍ സ്വന്തം കുടുംബവും സ്വന്തം താല്‍പ്പര്യവുമാണെന്നും തനിക്ക് അതങ്ങനെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ നിരവധി പൈതൃക കാര്യങ്ങള്‍ രാജ്യത്തിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതൊക്കെ തിരിച്ചെത്തിക്കുക തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മന്‍കി ബാത്തിലും പ്രധാനമന്ത്രി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. ദീപാവലി ദിവസം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Ancient idol of Devi Annapurna stolen almost 100 years ago to be return India: PM Modi in Mann ki Baat

Related Articles
Next Story
Share it