ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍, ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എന്നാല്‍ ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. വിഷയത്തില്‍ ആശയകുഴപ്പം തുടരുകയാണ്.നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കാന്‍ തയ്യാറാകാത്ത ആനാവൂര്‍, ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് നേരിട്ടാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാക്കിയത്.എഫ്.ഐ.ആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേ എന്ന ചോദ്യത്തിന് എങ്ങനെ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ […]

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എന്നാല്‍ ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. വിഷയത്തില്‍ ആശയകുഴപ്പം തുടരുകയാണ്.
നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കാന്‍ തയ്യാറാകാത്ത ആനാവൂര്‍, ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് നേരിട്ടാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാക്കിയത്.
എഫ്.ഐ.ആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേ എന്ന ചോദ്യത്തിന് എങ്ങനെ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ വിശദീകരിച്ചു.
എന്നാല്‍ ആനാവൂരിന്റെ മൊഴി ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായ മൊഴി ആനാവൂരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളില്‍ പറഞ്ഞതിലപ്പുറം ഒരു വിശദീകരണവും നല്‍കാനാവില്ല എന്നുമാണെന്ന് ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അനൗദ്യോഗികമായി പറഞ്ഞ ഇക്കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണവര്‍. ടെലഫോണ്‍ മൊഴി എന്ന തരത്തില്‍ രേഖപ്പെടുത്തണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
അതേസമയം തന്നോട് മൊഴി ആവശ്യപ്പെട്ടുവെന്നും മൊഴി കൊടുത്തുവെന്നും അതൊന്നും പങ്കുവെക്കേണ്ട ആവശ്യം ഇല്ല എന്നുമായിരുന്നു ഇന്ന് രാവിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ നാഗപ്പന്റെ മറുപടി. കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.