അഖിലേന്ത്യാ ഹിഫ്‌ള് മത്സരത്തില്‍ സമ്മാനം നേടി അനസ് മാലിക്

കാസര്‍കോട്: ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും ഇറാന്‍ കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ നജാത്ത് ഖുര്‍ആന്‍ അക്കാദമി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹാഫിസ് അനസ് മാലിക്കിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ന്യൂഡല്‍ഹി ഇറാന്‍ കള്‍ച്ചറല്‍ ഹൗസില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അപേക്ഷിച്ച ഇരുന്നൂറോളം മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 52 പേരാണ് മത്സരിച്ചത്. നേരത്തെ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയായിരുന്നു ഹാഫിസ് അനസ് മാലിക്. […]

കാസര്‍കോട്: ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും ഇറാന്‍ കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ നജാത്ത് ഖുര്‍ആന്‍ അക്കാദമി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹാഫിസ് അനസ് മാലിക്കിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ന്യൂഡല്‍ഹി ഇറാന്‍ കള്‍ച്ചറല്‍ ഹൗസില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അപേക്ഷിച്ച ഇരുന്നൂറോളം മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 52 പേരാണ് മത്സരിച്ചത്. നേരത്തെ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയായിരുന്നു ഹാഫിസ് അനസ് മാലിക്. ഇതിനുമുമ്പും കേരളത്തിനകത്തും പുറത്തും നടന്ന വിവിധ ദേശീയ ഹിഫ്‌ള് മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനമടക്കം നിരവധി തവണ മികച്ച വിജയം നേടി നാടിനും സ്ഥാപനത്തിനും അഭിമാനമായി മാറിയിട്ടുണ്ട്. തളങ്കരയിലെ ഹനീഫ-നുസൈബ ദമ്പതികളുടെ മകനാണ് ഹാഫിസ് അനസ് മാലിക്.

Related Articles
Next Story
Share it