അനസ് മാലികിനെ ആദരിച്ചു

തളങ്കര: ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും ഇറാന്‍ കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹാഫിസ് അനസ് മാലികിനെ ജദീദ് റോഡ് യുവജന വായനശാലയുടേയും ജെ.പി.എല്‍ ദുബായ് സംഘാടക സമിതിയുടേയും ഫ്രണ്ട്‌സ് ജദീദ് റോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മുസ്ല്യാര്‍, പള്ളികമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. വായനശാല പ്രസിഡണ്ട് […]

തളങ്കര: ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയും ഇറാന്‍ കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഹാഫിസ് അനസ് മാലികിനെ ജദീദ് റോഡ് യുവജന വായനശാലയുടേയും ജെ.പി.എല്‍ ദുബായ് സംഘാടക സമിതിയുടേയും ഫ്രണ്ട്‌സ് ജദീദ് റോഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. ജദീദ് റോഡ് പള്ളി ഇമാം അബ്ബാസ് മുസ്ല്യാര്‍, പള്ളികമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.
പി. മഹമൂദ്, ഷരീഫ് ചുങ്കത്തില്‍, അബ്ദുല്‍ ഹക്കീം, ഹംസ മൗലവി, അബ്ദുല്ലാഹില്‍ മന്‍സൂര്‍ മൗലവി, മൗലവി സാബിത് ഹാദി, അബ്ദുല്‍റഷീദ് അസ്‌നവി, അഹമദ് പീടേക്കാരന്‍, സലീം അബ്ദുല്ല, അച്ചു അസ്ലം, മിഫ്താദ് പീടേക്കാരന്‍, മിയാദ് പീടേക്കാരന്‍, അബ്ദുല്‍റഹ്മാന്‍ മില്ല്, മഹമൂദ്, ഷംസുദ്ദീന്‍ സേട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി അഫ്താബ് കെ.എ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it