അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചുകയറി അക്രമം; നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചുകയറി ഉടമയെ അക്രമിക്കുകയും ബേക്കറിയിലെ ഷോക്കേസുകളും ഭരണികളും അടിച്ചുതകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.അണങ്കൂരിലെ കൊച്ചിന്‍ ബേക്കറി ഉടമ ചെങ്കള ബേര്‍ക്കയിലെ ബി. അബ്ദുല്‍ ഹാരിസി(48)നാണ് അക്രമത്തില്‍ പരിക്കേറ്റത്.ഹാരിസിന്റെ പരാതിയില്‍ ചാലയിലെ തന്‍സീര്‍, ടിപ്പുനഗറിലെ സിനാന്‍, ചാലയിലെ ഷാഹിദ് എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. 11ന് വൈകിട്ടാണ് സംഭവം. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന ഹാരിസിനെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് മുഖത്തും ശരീരത്തിലും ഇടിച്ചും കൗണ്ടറിന് പുറത്തേക്ക് വലിച്ചിട്ട് […]

കാസര്‍കോട്: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചുകയറി ഉടമയെ അക്രമിക്കുകയും ബേക്കറിയിലെ ഷോക്കേസുകളും ഭരണികളും അടിച്ചുതകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
അണങ്കൂരിലെ കൊച്ചിന്‍ ബേക്കറി ഉടമ ചെങ്കള ബേര്‍ക്കയിലെ ബി. അബ്ദുല്‍ ഹാരിസി(48)നാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഹാരിസിന്റെ പരാതിയില്‍ ചാലയിലെ തന്‍സീര്‍, ടിപ്പുനഗറിലെ സിനാന്‍, ചാലയിലെ ഷാഹിദ് എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. 11ന് വൈകിട്ടാണ് സംഭവം. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന ഹാരിസിനെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് മുഖത്തും ശരീരത്തിലും ഇടിച്ചും കൗണ്ടറിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പ് കസേര കൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ചതായും ബേക്കറിയില്‍ 50,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയില്‍ പറയുന്നു. തലേദിവസം ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന് തെറ്റിദ്ധരിച്ചാണ് അക്രമമെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it