അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ; ബെദിര ഹയാത്തുല്‍ ഹുദ ജേതാക്കള്‍

കാസര്‍കോട്: തുരുത്തി മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ നടന്ന അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ സമാപിച്ചു.414 പോയിന്റുകള്‍ നേടി ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ ചാമ്പ്യന്മാരായി. 394 പോയിന്റുകള്‍ നേടി മുഹമ്മദിയ്യ മദ്രസ തുരുത്തി രണ്ടാം സ്ഥാനവും 381 പോയിന്റുകള്‍ നേടി കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ മദ്രസ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ 99 പോയിന്റുകള്‍ നേടി തുരുത്തി മുഹമ്മദിയ്യ മദ്രസ ഒന്നാം സ്ഥാനവും 91 പോയിന്റുകള്‍ നേടി ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ രണ്ടാം സ്ഥാനവും […]

കാസര്‍കോട്: തുരുത്തി മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ആതിഥേയത്വത്തില്‍ നടന്ന അണങ്കൂര്‍ റെയ്ഞ്ച് മുസാബഖ സമാപിച്ചു.
414 പോയിന്റുകള്‍ നേടി ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ ചാമ്പ്യന്മാരായി. 394 പോയിന്റുകള്‍ നേടി മുഹമ്മദിയ്യ മദ്രസ തുരുത്തി രണ്ടാം സ്ഥാനവും 381 പോയിന്റുകള്‍ നേടി കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ മദ്രസ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ 99 പോയിന്റുകള്‍ നേടി തുരുത്തി മുഹമ്മദിയ്യ മദ്രസ ഒന്നാം സ്ഥാനവും 91 പോയിന്റുകള്‍ നേടി ബെദിര ഹയാത്തുല്‍ ഹുദാ മദ്രസ രണ്ടാം സ്ഥാനവും 89 പോയിന്റുകള്‍ നേടി കൊല്ലമ്പാടി ബദ്‌റുല്‍ ഹുദാ മദ്രസ മൂന്നാം സ്ഥാനവും നേടി.
യാസര്‍ അറഫാത്ത് അല്‍ അസ്ഹരി കൊല്ലമ്പാടി, കന്‍സുല്‍ഹഖ് തുരുത്തി, അബ്ദുല്ല പച്ചക്കാട്, റയാന്‍ അബ്ദുല്‍ റഹ്‌മാന്‍ ഹിമായത്ത് നഗര്‍, മുഹമ്മദ് റയ്യാന്‍ പച്ചക്കാട്, മുഹമ്മദ് വാസില്‍ തുരുത്തി, മുഹമ്മദ് യാസീന്‍ അണങ്കൂര്‍, ഫാത്തിമത്ത് മിന്ന ഹയാത്തുല്‍ ഹുദാ ബെദിര എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി.
ടി.കെ അഹമദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഉസാം മൗലവി സ്വാഗതം പറഞ്ഞു. കാസിം ഫൈസി സീതാംഗോളി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് യമാനി കുഞ്ചാര്‍ മുഖ്യാതിഥിയായി. ഹാരിസ് റഹ്‌മാനി വിജയികളെ പ്രഖ്യാപിച്ചു. ടി.എ ഷാഫി തുരുത്തി, ടി.എ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍ അണങ്കൂര്‍ എന്നിവര്‍ ട്രോഫി വിതരണം നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബി.എസ് സൈനുദ്ദീന്‍, ടി.എച്ച് മുഹമ്മദ് ഹാജി, ടി.എ മുഹമ്മദ് കുഞ്ഞി, ബി.എസ് ഷംസുദ്ദീന്‍, ടി.കെ അഷ്‌റഫ്, അഷ്‌റഫ് ഓതുന്നപുരം, സലീം ഗാലക്‌സി, എം.പി. എം കുട്ടി മൗലവി, ഹുസൈന്‍ മൗലവി, ഇബ്രാഹിം ബാദുഷ മിസ്ബാഹി, ടി.കെ ഹബീബ്, ടി.എച്ച് അബൂബക്കര്‍, ഖലീല്‍ അബൂബക്കര്‍, നിശാഫുദ്ദീന്‍ ടി.എം, ടി.പി അന്‍വര്‍ സാദത്ത്, അബ്ദുല്‍ ഖാദര്‍ ബിസ്മി, യൂസഫ് കപ്പല്‍, റഷീദ് തുരുത്തി, ടി.എച്ച് ഹാരിസ്, അബ്ദുല്‍ അസീസ്, അഷ്ഫാഖ് അബൂബക്കര്‍, സിദ്ദീഖ് കെ.കെ.പി എന്നിവര്‍ സമ്മാന വിതരണം നടത്തി. സുബൈര്‍ അസ്‌നവി നന്ദി പറഞ്ഞു.

Related Articles
Next Story
Share it