അണങ്കൂര്‍ പച്ചക്കാട്ട് ഹെല്‍ത്ത് വെല്‍നസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ച് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിന്റെ രണ്ടാം കേന്ദ്രം അണങ്കൂര്‍ പച്ചക്കാട്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷ റീത്ത ആര്‍, കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, സൈനുദ്ദീന്‍ തുരുത്തി, ലളിത എം, ഉമ, […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ച് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിന്റെ രണ്ടാം കേന്ദ്രം അണങ്കൂര്‍ പച്ചക്കാട്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ റീത്ത ആര്‍, കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, സൈനുദ്ദീന്‍ തുരുത്തി, ലളിത എം, ഉമ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇഖ്ബാല്‍ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, സുമയ്യ മൊയ്തീന്‍, സഫിയ മൊയ്തീന്‍, ആഫില ബഷീര്‍, രഞ്ജിത, പവിത്ര, വീണാകുമാരി, ഹസീന നൗഷാദ്, ഷക്കീല മൊയ്തീന്‍, ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ഡോ. ആസിയത്ത് സൈഫ മുര്‍ഷിദ, ഡോ. ഷെറി, കെ.എം ബഷീര്‍, ഹമീദ് ബെദിര പ്രസംഗിച്ചു.
അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ അലക്‌സ് ജോസ് നന്ദി പറഞ്ഞു. തളങ്കര നുസ്രത് നഗറിലാണ് ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിന്റെ ആദ്യ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Related Articles
Next Story
Share it