റെയില്‍വെ സ്റ്റേഷനില്‍ പരിക്കുകളോടെ കണ്ട അജ്ഞാതന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇരു പാളങ്ങള്‍ക്കിടയില്‍ പരിക്കുകളോടെ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എറണാകുളം-പൂനെ എക്‌സ്പ്രസ് കടന്ന് പോയതിന് പിന്നാലെയാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. ജീന്‍സ് പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. കോഴിക്കോട്ട് നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റ് പോക്കറ്റിലുണ്ടായിരുന്നു. പരിക്കേറ്റ് കിടക്കുന്നത് കണ്ട പള്ളിക്കര സ്വദേശികളായ അന്‍വര്‍, ഷംസുദ്ദീന്‍, ഖമറുദ്ദീന്‍ എന്നിവരാണ് മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. […]

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇരു പാളങ്ങള്‍ക്കിടയില്‍ പരിക്കുകളോടെ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എറണാകുളം-പൂനെ എക്‌സ്പ്രസ് കടന്ന് പോയതിന് പിന്നാലെയാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. ജീന്‍സ് പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. കോഴിക്കോട്ട് നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റ് പോക്കറ്റിലുണ്ടായിരുന്നു. പരിക്കേറ്റ് കിടക്കുന്നത് കണ്ട പള്ളിക്കര സ്വദേശികളായ അന്‍വര്‍, ഷംസുദ്ദീന്‍, ഖമറുദ്ദീന്‍ എന്നിവരാണ് മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. തലക്കുള്‍പ്പെടെ ഗുരുതരമായി പരിക്കുണ്ട്.

Related Articles
Next Story
Share it