'അണങ്കൂര്‍ ടൗണില്‍ അടിപ്പാത അനുവദിക്കണം'

അണങ്കൂര്‍: കാസര്‍കോട് ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന അണങ്കൂര്‍ ടൗണില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ട്.ദിനേന ആയിര കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അണങ്കൂര്‍ ജംഗ്ഷനില്‍ അടിപ്പാത അനുവദിക്കണമെന്നും ഹൈവേ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. സമിതി ജില്ലാ ട്രഷറര്‍ പി. ദാമോദരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.എച്ച്. മുഹമ്മദ്, ഹനീഫ് […]

അണങ്കൂര്‍: കാസര്‍കോട് ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന അണങ്കൂര്‍ ടൗണില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ട്.
ദിനേന ആയിര കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അണങ്കൂര്‍ ജംഗ്ഷനില്‍ അടിപ്പാത അനുവദിക്കണമെന്നും ഹൈവേ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അണങ്കൂര്‍ യൂണിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. സമിതി ജില്ലാ ട്രഷറര്‍ പി. ദാമോദരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.എച്ച്. മുഹമ്മദ്, ഹനീഫ് താഷ് കന്റ്, റിയാസ് ചൗക്കി, മോഹന നായക് സംസാരിച്ചു. സരിത സി.ജി ക്ഷേമനിധി ക്ലാസ് നടത്തി. ദിലീഷ് നന്ദി പറഞ്ഞു. ഭാരവാഹികള്‍: പ്രകാശന്‍. എന്‍.ബി(സെക്ര.), ദിലീഷ്. ആര്‍.കെ (ജോ.സെക്ര.), ക്ലിഫോഡ് ക്രാസ്റ്റ (പ്രസി.), ശങ്കര്‍ (വൈസ് പ്രസി.), രതീഷ് കുമാര്‍ (ട്രഷ.).

Related Articles
Next Story
Share it