ജനറല്‍ ആശുപത്രിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണം-ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍കോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുഞ്ഞുകുട്ടികളടക്കമുള്ള നൂറ്കണക്കിന് രോഗികളാണ് ദിവസവും റോഡ് മുറിച്ചു കടന്നു ആസ്പത്രിയില്‍ പോകാന്‍ പ്രയാസപ്പെടുന്നത്. യാത്രാക്ലേശം പരിഹരിക്കാന്‍ മേല്‍ നടപ്പാത നിര്‍മ്മിച്ച് ഇതിന് ഉടന്‍ പരിഹാരം ഉണ്ടാക്കണം. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഓട്ടോ ഫെഡറേഷന്‍ ജില്ലാസെക്രട്ടറി കെ ഉണ്ണിനായര്‍ സംഘടനാ റിപ്പോര്‍ട്ടും, എന്‍ രാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍കോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുഞ്ഞുകുട്ടികളടക്കമുള്ള നൂറ്കണക്കിന് രോഗികളാണ് ദിവസവും റോഡ് മുറിച്ചു കടന്നു ആസ്പത്രിയില്‍ പോകാന്‍ പ്രയാസപ്പെടുന്നത്. യാത്രാക്ലേശം പരിഹരിക്കാന്‍ മേല്‍ നടപ്പാത നിര്‍മ്മിച്ച് ഇതിന് ഉടന്‍ പരിഹാരം ഉണ്ടാക്കണം. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഓട്ടോ ഫെഡറേഷന്‍ ജില്ലാസെക്രട്ടറി കെ ഉണ്ണിനായര്‍ സംഘടനാ റിപ്പോര്‍ട്ടും, എന്‍ രാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പി.വി കുഞ്ഞമ്പു, കെ രവീന്ദ്രന്‍, പി ജാനകി, ഗിരികൃഷ്ണന്‍, വി.സി മാധവന്‍, എ നാരായണന്‍, വി സുരേന്ദ്രന്‍, എ.ആര്‍ ധന്യവാദ് എന്നിവര്‍ സംസാരിച്ചു. ആദ്യകാലം മുതല്‍ ഓട്ടോ ഓടിച്ചു കൊണ്ടിരിക്കുന്ന ബി.അപ്പുക്കന്‍, ഗിരി നാരായണന്‍ എന്നിവരെ ആദരിച്ചു. ഭാരവാഹികള്‍: എ.ആര്‍ ധന്യവാദ് (പ്രസി.), കെ പുരുഷോത്തമന്‍, എന്‍ രാമന്‍(വൈസ് പ്രസി.), പി കുഞ്ഞിരാമന്‍(സെക്ര.), എ.എം വിജയന്‍, എ ഷാഫി(ജോ. സെക്ര.), കെ യോഗീശന്‍( ട്രഷ.).

Related Articles
Next Story
Share it