കണ്ണേട്ടന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിപ്പോയ നിമിഷം...
പത്ത് മുപ്പത് വര്‍ഷം മുമ്പത്തെയൊരു കഥയാണ്. എനിക്കന്ന് പ്രായം 20 കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ സമയം. സിനിമ ഭ്രാന്ത് തലക്ക് പിടിച്ച സമയം. ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും കോഴിക്കോട് സ്വദേശിയായ എന്റെ സുഹൃത്തും. അതിനായി നാല് മാസത്തോളം കോഴിക്കോട് വെച്ച് ചര്‍ച്ച.നടി പാര്‍വ്വതി നായികയായി ആദ്യമായി അഭിനയിച്ച 'അനഘ'യുടെ സംവിധായകന്‍ പി.ആര്‍.എസ്.ബാബുവുമുണ്ട് ഒപ്പം ചര്‍ച്ചയില്‍. അനഘ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഒരു തുടര്‍ചിത്രം ഒരുക്കിയാല്‍ മാത്രമേ ഫീല്‍ഡില്‍ തുടരാനാവുകയുള്ളൂ. […]
പത്ത് മുപ്പത് വര്‍ഷം മുമ്പത്തെയൊരു കഥയാണ്. എനിക്കന്ന് പ്രായം 20 കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ സമയം. സിനിമ ഭ്രാന്ത് തലക്ക് പിടിച്ച സമയം. ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും കോഴിക്കോട് സ്വദേശിയായ എന്റെ സുഹൃത്തും. അതിനായി നാല് മാസത്തോളം കോഴിക്കോട് വെച്ച് ചര്‍ച്ച.നടി പാര്‍വ്വതി നായികയായി ആദ്യമായി അഭിനയിച്ച 'അനഘ'യുടെ സംവിധായകന്‍ പി.ആര്‍.എസ്.ബാബുവുമുണ്ട് ഒപ്പം ചര്‍ച്ചയില്‍. അനഘ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഒരു തുടര്‍ചിത്രം ഒരുക്കിയാല്‍ മാത്രമേ ഫീല്‍ഡില്‍ തുടരാനാവുകയുള്ളൂ. […]
പത്ത് മുപ്പത് വര്‍ഷം മുമ്പത്തെയൊരു കഥയാണ്. എനിക്കന്ന് പ്രായം 20 കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ സമയം. സിനിമ ഭ്രാന്ത് തലക്ക് പിടിച്ച സമയം. ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും കോഴിക്കോട് സ്വദേശിയായ എന്റെ സുഹൃത്തും. അതിനായി നാല് മാസത്തോളം കോഴിക്കോട് വെച്ച് ചര്‍ച്ച.നടി പാര്‍വ്വതി നായികയായി ആദ്യമായി അഭിനയിച്ച 'അനഘ'യുടെ സംവിധായകന്‍ പി.ആര്‍.എസ്.ബാബുവുമുണ്ട് ഒപ്പം ചര്‍ച്ചയില്‍. അനഘ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഒരു തുടര്‍ചിത്രം ഒരുക്കിയാല്‍ മാത്രമേ ഫീല്‍ഡില്‍ തുടരാനാവുകയുള്ളൂ. ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിനായി പല തവണ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ട്രെയിന്‍ യാത്ര. പുലര്‍ച്ചെ അഞ്ച് മണിക്കുള്ള എക്‌സ്പ്രപ്രസിലാണ് യാത്ര. കോഴിക്കോട് എത്തുമ്പോള്‍ ഒമ്പത് മണിയാവും. അവിടെ എത്തി സാധാരണ ഒരു ലോഡ്ജില്‍ മുറിയെടുക്കും. ചര്‍ച്ച അവിടെയാണ്. രാത്രി വരെ നീളും. കഥ സംവിധായകന്റെത് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. സിനിമ നിര്‍മ്മിക്കാന്‍ ശക്തമായ ഒരു ബാനര്‍ വേണം. അതിന് സംവിധായകന്‍ തന്നെ ആളെ കണ്ടെത്തി. അനശ്വരനായ ഹിന്ദി നടന്‍ അംജത് ഖാനെ മലയാളത്തിലേക്ക് പരിചയപ്പെടുത്തി മമ്മുട്ടിയടക്കമുള്ളവരെ ഉള്‍പ്പെടുത്തി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച പ്രശസ്ത നിര്‍മ്മാതാവ് ഹമീദ്, എല്ലാം ശരിയായി പിന്നീടുള്ള ചര്‍ച്ച എറണാകുളത്ത്. രണ്ടാംകിട താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള സിനിമയാണ്. ലോ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം. നിര്‍മ്മാതാക്കളായി ഞങ്ങള്‍ രണ്ട് പേര്‍, ബാനര്‍ ജെമി മൂവീസ്, വിതരണം കെ.ടി കുഞ്ഞുമോന്‍. സിനിമയുടെ ബജറ്റ് ഒമ്പത് ലക്ഷം. കൈയ്യില്‍ വേണ്ടത് രണ്ട് ലക്ഷം രൂപ. ബാക്കി. വിതരണക്കാര്‍ തരും. അന്ന് അങ്ങനെയായിരുന്നു സിനിമ ഇന്‍ഡ്രസ്ട്രിയുടെ കിടപ്പ്. ചാനലുകള്‍ ഇല്ലാത്ത കാലം. ഞങ്ങള്‍ രണ്ടുപേരുടേയും കൈയ്യിലുള്ളത് കുറച്ച് തുക മാത്രം. കാര്യങ്ങള്‍ എല്ലാം ഫൈനലില്‍ എത്തിയിരിക്കുകയാണ്. വാക്ക് മാറ്റാനാവില്ല. അഭിമാനത്തിനപ്പുറം ഒന്നുമില്ലെന്ന തിരിച്ചറിവ്. അവസാനം തളങ്കര പള്ളിക്കാലിലെ ഒരു സുഹൃത്ത് വെച്ച് നീട്ടിയ സ്വര്‍ണം. ഭാര്യയുടെ സ്വര്‍ണം എന്നിവയുമായി പോയത് കണ്ണേട്ടന്റെ താലൂക്ക് ഓഫിസിന് മുന്നിലുള്ള സ്വര്‍ണ കടയിലേക്ക്. കണ്ണേട്ടന്റെ വിശ്വസ്തനായ ഒരാളായിരുന്നു എന്റെ ഭാര്യയുടെ കുടുംബത്തിലേ ബന്ധു. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് മൂവായിരം രുപയില്‍ താഴെയായിരുന്നു. എന്നെ കണ്ടതോടെ കണ്ണേട്ടന്‍ ഒറ്റ ചോദ്യം.. ഇത് വില്‍ക്കാന്‍ എന്താണ് കാര്യം? എന്താവശ്യത്തിനാണ്? ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി... എനിക്ക് പണം വേണം. കണ്ണേട്ടാ? എന്തിനാ, സ്ഥലമെടുക്കാനാണോ?
ആ... എന്ന ഒരു വാക്കിലൊതുക്കി. സ്വര്‍ണ്ണം വിറ്റുകിട്ടിയ പണവുമായി ഞാന്‍ വണ്ടി കയറിയിരുന്നു. പിന്നീടാണ് കണ്ണേട്ടന് സംഭവമറിയുന്നത്. സിനിമ എട്ട് നിലയില്‍ പൊട്ടി. അതിന് ശേഷം കണ്ണേട്ടനെ കാണുമ്പോള്‍ ഞാന്‍ ഓടിയൊളിക്കും. അന്നും ഇന്നും ആ ഓര്‍മ്മകള്‍.. ആസംഭവങ്ങള്‍ ഒരു സിനിമക്കഥ പോലെ മനസ്സിലുണ്ട്. അന്ന് ക്ലബുകളും സംഘടനകളും കളിയടക്കമുള്ള പരിപാടി സംഘടിപ്പിച്ചാല്‍ പിരിവിനായി അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ഓടിയെത്തുന്നത് കണ്ണേട്ടന്റെ മുന്നിലാണ്.
തനിക്ക് മുന്നില്‍ വരുന്നവരെ ഒരിക്കലും നിരാശയോടെ മടക്കി അയക്കാത്ത വ്യക്തിയാണ്. കാരുണ്യമുള്ള വ്യക്തി. രോഗശയ്യയിലായപ്പോള്‍ ഒരിക്കല്‍ പോയിരുന്നു.
താലൂക്ക് ഓഫീസിന് മുന്നിലെ ഒരു ചെറിയ സ്വര്‍ണ കടയില്‍ നിന്ന് സ്വപ്രയത്നത്തിലൂടെ നീലേശ്വരത്ത് നിന്നും കാസര്‍കോട്ടെത്തി സ്വര്‍ണ വ്യാപാര മേഖലയില്‍ പടര്‍ന്ന് പന്തലിച്ച കണ്ണേട്ടന്‍ യാത്രയായിരിക്കുന്നു..
കണ്ണീര്‍പൂക്കള്‍..