കലാപരിപാടിയുടെ ഗ്രൗണ്ട് തരപ്പെടുത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിന് വെട്ടേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം
ഉപ്പള: കലാപരിപാടി നടത്താന്‍ വേണ്ടി ഗ്രൗണ്ട് തരപ്പെടുത്തി കൊടുത്തതിന് തങ്ങളറിയാതെ കമ്മീഷന്‍ പറ്റിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.ഉപ്പളയില്‍ കലാപരിപാടി സംഘടിപ്പിക്കുന്നതിന് വേണ്ടി ഉടമകള്‍ ഒരുമാസം മുമ്പ് തന്നെ ഉപ്പളയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ ബന്ധപ്പെടുകയും പരിപാടി നടത്താന്‍ ഗ്രൗണ്ട് ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ സുഹൃത്തായ ഒരു യുവാവിനെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് തന്റെ ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് നിരവധി ഗ്രൗണ്ടുകള്‍ പരിശോധിക്കുകയും ഒരു […]

ഉപ്പള: കലാപരിപാടി നടത്താന്‍ വേണ്ടി ഗ്രൗണ്ട് തരപ്പെടുത്തി കൊടുത്തതിന് തങ്ങളറിയാതെ കമ്മീഷന്‍ പറ്റിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.
ഉപ്പളയില്‍ കലാപരിപാടി സംഘടിപ്പിക്കുന്നതിന് വേണ്ടി ഉടമകള്‍ ഒരുമാസം മുമ്പ് തന്നെ ഉപ്പളയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ ബന്ധപ്പെടുകയും പരിപാടി നടത്താന്‍ ഗ്രൗണ്ട് ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ സുഹൃത്തായ ഒരു യുവാവിനെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് തന്റെ ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് നിരവധി ഗ്രൗണ്ടുകള്‍ പരിശോധിക്കുകയും ഒരു ഗ്രൗണ്ട് പരിപാടി നടത്താന്‍ ഉറപ്പിക്കുകയും ചെയ്തു. യുവാവിനോടൊപ്പം ഉണ്ടായിരുന്നവര്‍ കലാപരിപാടി സംഘാടകനായ ഉടമയോട് തങ്ങള്‍ക്കുള്ള കമ്മീഷന്‍ എവിടെയെന്ന് ചോദിച്ചപ്പോഴാണ് യുവാവിനെ തുക ഏല്‍പ്പിച്ച കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ യുവാവ് ഇക്കാര്യം കൂടെയുണ്ടായിരുന്നവരെ അറിയിച്ചിരുന്നില്ല. ഈ വിരോധത്തിലാണ് യുവാവിനെ മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഒരു ടിക്കറ്റിന് ആറുരൂപ തോതിലായിരുന്നുവത്രെ യുവാവിന് കമ്മീഷന്‍ നല്‍കാന്‍ ധാരണയായത്. ഇതിന് പുറമെ കുറച്ച് പണം കൂടി നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പ്രവേശനകവാടത്തില്‍ നില്‍ക്കുന്നതും ആളുകളെ നിയന്ത്രിക്കുന്നതും അടക്കമുള്ള ജോലി യുവാവ് ഏറ്റെടുക്കുകയും ചെയ്തു. തങ്ങളില്‍ നിന്ന് ഇതെല്ലാം മറച്ചുവെച്ച വിരോധത്തിലാണ് സംഘം യുവാവിനെ അക്രമിച്ചതെന്നാണ് വിവരം. യുവാവിന്റെ കൈക്ക് വെട്ടുകയും തലക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കലാപരിപാടിയുടെ ഉടമയെ ബന്ധപ്പെട്ട് സംഘം രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉടമ വിസമ്മതിച്ചതോടെ കലാപരിപാടിയുടെ സ്റ്റേജ് കത്തിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പരിപാടിയുടെ നടത്തിപ്പുകാര്‍ വീണ്ടും രാഷ്ട്രീയപ്രവര്‍ത്തകനെ ബന്ധപ്പെടുകയും ഇദ്ദേഹം ഇടപെട്ട് ചര്‍ച്ച നടത്തി രണ്ട് ലക്ഷം രൂപക്ക് പകരം 50,000 രൂപ നല്‍കാമെന്ന് പറഞ്ഞ് രമ്യതയിലെത്തുകയുമായിരുന്നു. പരിപാടി തുടങ്ങുന്നതിന് മുമ്പ് 25,000 രൂപയും പരിപാടി അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് 25,000 രൂപയും നല്‍കണമെന്നാണ് ധാരണ.
പൊലീസ് വെടിവെപ്പ് കേസിലെ പ്രതിയായ ഒരാളും ക്രിമിനല്‍കേസുകളില്‍ പ്രതികളായ നാലുപേരുമാണ് യുവാവിനെ അക്രമിക്കുകയും കലാപരിപാടിയുടെ ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതിനാല്‍ ഏഴുമാസത്തോളമായി അക്രമസംഭവങ്ങള്‍ കുറഞ്ഞുവന്നിരുന്നു. ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കിയത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്.