140 പേരുമായി കാബൂളില്‍ നിന്ന് ഇന്ത്യന്‍ വിമാനം ഗുജറാത്തിലെത്തി

കാബൂള്‍/ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം 140 പേരെ സുരക്ഷിതരായി ന്ത്യയിലെത്തിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസിയും അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ, കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 140 പേര്‍ അടങ്ങുന്ന യാത്രക്കാരുമായി ഇന്ത്യന്‍ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ എത്തിയത്. ഈ വിമാനത്തില്‍ എംബസിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ടെന്നാണ് വിവരം. അതേസമയം അഫ്ഗാനില്‍ നിന്ന്, അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം […]

കാബൂള്‍/ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം 140 പേരെ സുരക്ഷിതരായി ന്ത്യയിലെത്തിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസിയും അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ, കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 140 പേര്‍ അടങ്ങുന്ന യാത്രക്കാരുമായി ഇന്ത്യന്‍ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ എത്തിയത്. ഈ വിമാനത്തില്‍ എംബസിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ടെന്നാണ് വിവരം. അതേസമയം അഫ്ഗാനില്‍ നിന്ന്, അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട അധിനിവേശത്തിന് ശേഷം തിങ്കളാഴ്ചയാണ് കാബൂള്‍ താലിബാന്‍ കീഴടക്കിയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാറുകളിലും ഹെലികോപ്റ്ററുകളിലും നിറയെ പണവുമായി അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. കുടുംബസമേതം താജികിസ്ഥാനിലേക്കാണ് അഷ്‌റഫ് ഗനി പോയതെന്നാണ് സൂചന. താലിബാന്‍ നേതാവായ അബ്ദുല്‍ ഗനി ബരാദറാകും ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേര് മാറ്റിയ അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡണ്ടെന്നാണ് സൂചന. അതിനിടെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരായ ഐ.എസ്.തടവുകാരെ താലിബാന്‍ മോചിപ്പിച്ചതായി വിവരമുണ്ട്. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ, ഇസാ എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ളത്. കഴിഞ്ഞ വര്‍ഷം കാബൂളിലെത്തി ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. അതിനിടെ താലിബാനില്‍ മലയാളികളുണ്ടോ എന്ന സംശയവുമായി മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ രംഗത്തെത്തി. താലിബാന്റെ ഒരു വീഡിയോയില്‍ ഒരാള്‍ 'സംസാരിക്കട്ടെ' എന്ന് മലയാളത്തില്‍ പറയുന്നുണ്ടെന്ന് ഒരു വീഡിയോ ട്വീറ്റ് ചെയ്ത് ശശി തരൂര്‍ പറയുന്നു.

Related Articles
Next Story
Share it