കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അംഗഡിമുഗര്‍ സ്‌കൂളിലെ ഫര്‍ഹാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയിലും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും അപകടത്തില്‍പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്നസ് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് അറിഞ്ഞത് അപകടത്തില്‍പെട്ടതിന് ശേഷമാണെന്ന് ആരോപണം നേരിട്ട പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കേസില്‍ […]

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ജില്ലാ ക്രൈംബ്രാഞ്ചാണ് ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അംഗഡിമുഗര്‍ സ്‌കൂളിലെ ഫര്‍ഹാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയിലും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും അപകടത്തില്‍പെട്ട വാഹനത്തിന് പൂര്‍ണ ഫിറ്റ്നസ് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് അറിഞ്ഞത് അപകടത്തില്‍പെട്ടതിന് ശേഷമാണെന്ന് ആരോപണം നേരിട്ട പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും പരാമര്‍ശമുണ്ട്. ആഗസ്ത് 24ന് അംഗഡിമുഗറില്‍ വാഹനപരിശോധനക്കിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടര്‍ന്നതോടെയാണ് അപകടം സംഭവിച്ചത്.

Related Articles
Next Story
Share it