പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറെ അന്വേഷിക്കുന്നു

കാഞ്ഞങ്ങാട്: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ആംബുലന്‍സ് ഡ്രൈവര്‍ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിനെ(28)തിരെ കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. നിരവധി തവണ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി രണ്ടുദിവസം മുമ്പ് അരയിപുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗ് വിധേയയാക്കിയിരുന്നു. ഇതോടെ പരാതി നല്‍കുകയായിരുന്നു. ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയില്‍ നിന്നും കോടതി രഹസ്യം മൊഴിയുമെടുത്തു. അതിനിടെയാണ് യുവാവ് ഒളിവില്‍ പോയത്. എബിനെ […]

കാഞ്ഞങ്ങാട്: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആംബുലന്‍സ് ഡ്രൈവര്‍ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിനെ(28)തിരെ കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. നിരവധി തവണ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി രണ്ടുദിവസം മുമ്പ് അരയിപുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗ് വിധേയയാക്കിയിരുന്നു. ഇതോടെ പരാതി നല്‍കുകയായിരുന്നു. ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയില്‍ നിന്നും കോടതി രഹസ്യം മൊഴിയുമെടുത്തു. അതിനിടെയാണ് യുവാവ് ഒളിവില്‍ പോയത്. എബിനെ കണ്ടെത്താന്‍ നീലേശ്വരം പൊലീസ് പൊലീസ് അന്വേഷണം നടത്തുകയാണ്. പോക്‌സോ പ്രകാരമാണ് കേസ്.

Related Articles
Next Story
Share it