എക്‌സൈസ് ഉദ്യോഗസ്ഥന്റെ തള്ളവിരല്‍ കടിച്ചുമുറിച്ചു; മദ്യ വില്‍പനക്കാരനെതിരെ കേസ്

ബദിയടുക്ക: എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ വിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്ത സംഭവത്തില്‍ മദ്യ വില്‍പനക്കാരനെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ ബദിയടുക്ക അറുത്തിപള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ(40)ക്കെതിരെയാണ് കേസ്. ലോറന്‍സ് ക്രാസ്റ്റയുടെ വീടിന് മുന്നില്‍ അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൂന്ന് ലിറ്റര്‍ മദ്യം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോറന്‍സിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റിയതോടെയാണ് പ്രതി […]

ബദിയടുക്ക: എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ വിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്ത സംഭവത്തില്‍ മദ്യ വില്‍പനക്കാരനെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ ബദിയടുക്ക അറുത്തിപള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ(40)ക്കെതിരെയാണ് കേസ്. ലോറന്‍സ് ക്രാസ്റ്റയുടെ വീടിന് മുന്നില്‍ അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൂന്ന് ലിറ്റര്‍ മദ്യം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോറന്‍സിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റിയതോടെയാണ് പ്രതി അക്രമം നടത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്ല കുഞ്ഞിയെ പ്രതി അക്രമിക്കുകയും ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തല കൊണ്ട് മൂക്കിന് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ അബ്ദുല്ല കുഞ്ഞി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it