സ്വന്തം നാടിന് ആംബുലന്‍സ് സമര്‍പ്പിച്ച് യുവാക്കളുടെ മാതൃക

കാഞ്ഞങ്ങാട്: സ്വന്തം ഗ്രാമത്തിന് ആംബുലന്‍സ് സേവനമൊരുക്കി 13 യുവാക്കളുടെ മാതൃക. രാവണീശ്വരത്തിന് സ്വന്തമായി ആംബുലന്‍സ് വാങ്ങി നാടിന്റെ ഏറെ നാളത്തെ ആഗ്രഹം സാക്ഷാല്‍ക്കരിച്ചാണ് യുവാക്കള്‍ നാടിനായി കൈകോര്‍ത്തത്. മാക്കിയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘം അംഗങ്ങളാണ് നാടിനെ ചേര്‍ത്തുപിടിച്ചത്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വരുക്കൂട്ടിയാണ് നാടിന്റെ ആരോഗ്യരംഗത്ത് മുതല്‍ക്കൂട്ടായി ആംബുലന്‍സിന്റെ സേവനം നല്‍കുന്നത്. 2018ല്‍ രൂപീകരിച്ച സഹായ സംഘത്തിലെ അംഗങ്ങള്‍ ആഴ്ചയില്‍ 100 രൂപ വീതം സമ്പാദ്യമായി നല്‍കിയാണ് 10 ലക്ഷം രൂപ വില […]

കാഞ്ഞങ്ങാട്: സ്വന്തം ഗ്രാമത്തിന് ആംബുലന്‍സ് സേവനമൊരുക്കി 13 യുവാക്കളുടെ മാതൃക. രാവണീശ്വരത്തിന് സ്വന്തമായി ആംബുലന്‍സ് വാങ്ങി നാടിന്റെ ഏറെ നാളത്തെ ആഗ്രഹം സാക്ഷാല്‍ക്കരിച്ചാണ് യുവാക്കള്‍ നാടിനായി കൈകോര്‍ത്തത്. മാക്കിയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘം അംഗങ്ങളാണ് നാടിനെ ചേര്‍ത്തുപിടിച്ചത്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വരുക്കൂട്ടിയാണ് നാടിന്റെ ആരോഗ്യരംഗത്ത് മുതല്‍ക്കൂട്ടായി ആംബുലന്‍സിന്റെ സേവനം നല്‍കുന്നത്. 2018ല്‍ രൂപീകരിച്ച സഹായ സംഘത്തിലെ അംഗങ്ങള്‍ ആഴ്ചയില്‍ 100 രൂപ വീതം സമ്പാദ്യമായി നല്‍കിയാണ് 10 ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് വാങ്ങി നാടിന് സമര്‍പ്പിക്കുന്നത്.
സംഘത്തിന്റെ തുടക്കത്തില്‍ നിരവധി അംഗങ്ങളുണ്ടായിരുന്നെങ്കിലും പലരും സംഘത്തില്‍ നിന്ന് പിരിഞ്ഞു പോയപ്പോഴും അവശേഷിച്ച 13 അംഗങ്ങളാണ് നാടിന്റെ ആരോഗ്യ രംഗത്തിന് സംഭാവന നല്‍കുന്നത്. എം. സുകേഷ് പ്രസിഡണ്ടും എം. ശ്രീനാഥ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എം. രതീഷ്, അശോകന്‍ പള്ളിക്കാപ്പില്‍, സന്ദീപ് പള്ളിക്കാപ്പില്‍, സി. കൃഷ്ണ കുമാര്‍, കെ.വി വിജയ കുമാര്‍, എം. രാകേഷ്, കെ. അശോകന്‍, ആര്‍. ശശിധരന്‍, ശശീന്ദ്രന്‍, മണികണ്ഠന്‍, എം. സുരേഷ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. കിടപ്പ് രോഗികള്‍ക്ക് ആംബുലന്‍സിന്റെ സേവനം സൗജന്യമായി നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണ്. മറ്റുള്ള സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആംബുലന്‍സിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് നാലിന് ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

Related Articles
Next Story
Share it