കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കരിവേടകം: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കരിവേടകം ആനക്കല്ല് പുന്നക്കാലിലെ ഗോപാലന്‍-പത്മാവതി ദമ്പതികളുടെ മകന്‍ ജി നിധീഷ്(28) ആണ് മരിച്ചത്. ഏപ്രില്‍ 24ന് വൈകിട്ട് 6.30ന് ഇരിയയിലാണ് അപകടമുണ്ടായത്. നിധീഷ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. നീലേശ്വരത്ത് സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചുവരുമ്പോഴാണ് നിധീഷ് അപകടത്തില്‍ പെട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നിധീഷ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. വിദ്യാര്‍ഥികളായ നിഷ്മ, നിധിന്‍രാജ് എന്നിവര്‍ […]

കരിവേടകം: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കരിവേടകം ആനക്കല്ല് പുന്നക്കാലിലെ ഗോപാലന്‍-പത്മാവതി ദമ്പതികളുടെ മകന്‍ ജി നിധീഷ്(28) ആണ് മരിച്ചത്. ഏപ്രില്‍ 24ന് വൈകിട്ട് 6.30ന് ഇരിയയിലാണ് അപകടമുണ്ടായത്. നിധീഷ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. നീലേശ്വരത്ത് സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചുവരുമ്പോഴാണ് നിധീഷ് അപകടത്തില്‍ പെട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നിധീഷ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. വിദ്യാര്‍ഥികളായ നിഷ്മ, നിധിന്‍രാജ് എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it