മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരന്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ഫാമിലെ മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരനെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയത്തെ റിജുല്‍ (33) ആണ് മരിച്ചത്. അമ്പലത്തറ ബീതിയാലില്‍ റിട്ട: പൊതുമരാമത്ത് എഞ്ചിനീയര്‍ കുഞ്ഞിരാമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടത്. ഫാമില്‍ നിന്ന് പതിവായി അമ്പലത്തറയിലെ സൈറ്റിലേക്ക് പാല്‍ കൊണ്ടുപോയിരുന്നത് റിജുലാണ്. ഇന്നുരാവിലെ ഏറെ വൈകിയിട്ടും റിജുല്‍ പാലുമായി എത്താത്തതിനെത്തുടര്‍ന്ന് സൊസൈറ്റി അധികൃതര്‍ കുഞ്ഞിരാമന്‍ നായരെ വിളിച്ച് കാര്യം തിരക്കി. ഉടന്‍ കുഞ്ഞിരാമന്‍ നായര്‍ റിജുലിനെ ഫോണ്‍ വിളിച്ചെങ്കിലും […]

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ഫാമിലെ മത്സ്യം വളര്‍ത്തുന്ന സംഭരണിയില്‍ ജീവനക്കാരനെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയത്തെ റിജുല്‍ (33) ആണ് മരിച്ചത്. അമ്പലത്തറ ബീതിയാലില്‍ റിട്ട: പൊതുമരാമത്ത് എഞ്ചിനീയര്‍ കുഞ്ഞിരാമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടത്.
ഫാമില്‍ നിന്ന് പതിവായി അമ്പലത്തറയിലെ സൈറ്റിലേക്ക് പാല്‍ കൊണ്ടുപോയിരുന്നത് റിജുലാണ്.
ഇന്നുരാവിലെ ഏറെ വൈകിയിട്ടും റിജുല്‍ പാലുമായി എത്താത്തതിനെത്തുടര്‍ന്ന് സൊസൈറ്റി അധികൃതര്‍ കുഞ്ഞിരാമന്‍ നായരെ വിളിച്ച് കാര്യം തിരക്കി. ഉടന്‍ കുഞ്ഞിരാമന്‍ നായര്‍ റിജുലിനെ ഫോണ്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകര്‍ സ്ഥലത്തെത്തിയപ്പോള്‍ ചെരിപ്പും ചൂണ്ടയും കണ്ടെത്തി. സംഭരണിയില്‍ വീണതാണോയെന്ന സംശയത്താല്‍ ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് റിജുലിനെ പുറത്തെടുത്തത്.
അബദ്ധത്തില്‍ വീണതാണെന്നാണ് സംശയിക്കുന്നത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it