ഫോണില്‍ സംസാരിച്ച് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ബേക്കല്‍: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശരണ്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്പതികളുടെ മകനാണ്. അധ്യാപകനായ ശരത് ഏക സഹോദരനാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി […]

ബേക്കല്‍: റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായക്കുളത്തെ ശരണ്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. കായക്കുളത്തെ ശശിധരന്‍-ഇന്ദിര ദമ്പതികളുടെ മകനാണ്. അധ്യാപകനായ ശരത് ഏക സഹോദരനാണ്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it