പരപ്പച്ചാലില്‍ നിയന്ത്രണം വിട്ട സിമന്റ് ലോറി ചാലിലേക്ക് വീണ് ജീവനക്കാരന്‍ മരിച്ചു
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട സിമന്റ്‌ലോറി ചാലിലേക്ക് വീണ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ മുക്കട പരപ്പച്ചാല്‍ പാലത്തിലാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് ചാലിലേക്ക് വീണത്. ലോറിക്കടിയില്‍ കുടുങ്ങി ജീവനക്കാരന്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍ (45)ആണ് മരിച്ചത്. കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ മണ്ണാര്‍ക്കാട് കൊച്ചിമേലിലെ റഹീമി(26)നെ അഗ്‌നിരക്ഷാസേനയെത്തി ലോറിയെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റഹീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ലോറി സമീപത്തെ ചാലിലേക്ക് വീണത്. കാഞ്ഞങ്ങാട്, പെരിങ്ങോം […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട സിമന്റ്‌ലോറി ചാലിലേക്ക് വീണ് ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ മുക്കട പരപ്പച്ചാല്‍ പാലത്തിലാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് ചാലിലേക്ക് വീണത്. ലോറിക്കടിയില്‍ കുടുങ്ങി ജീവനക്കാരന്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍ (45)ആണ് മരിച്ചത്. കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ മണ്ണാര്‍ക്കാട് കൊച്ചിമേലിലെ റഹീമി(26)നെ അഗ്‌നിരക്ഷാസേനയെത്തി ലോറിയെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റഹീമിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ലോറി സമീപത്തെ ചാലിലേക്ക് വീണത്. കാഞ്ഞങ്ങാട്, പെരിങ്ങോം നിലയങ്ങളില്‍ നിന്നും അഗ്‌നി രക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുനീറയാണ് അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.