വൈദ്യുതി കരാര്‍ ജീവനക്കാരന്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

കാസര്‍കോട്: വൈദ്യുതികരാര്‍ ജീവനക്കാരന്‍ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം കമ്പടവിശ്വനാഥ് നഗറിലെ പണ്ടാരിനാഥന്റെ മകന്‍ ഗണേശനാ(28)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുളിയാര്‍ പഞ്ചായത്തിലെ ബേപ്പില്‍ വൈദ്യുതിപോസ്റ്റില്‍ കയറിയ ഉടനെ ഗണേശന്‍ തെറിച്ചുവീഴുകയായിരുന്നു. ഷോക്കേറ്റതിനെ തുടര്‍ന്നാണ് ഗണേശന്‍ തെറിച്ചുവീണതെന്ന് സംശയിക്കുന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കോഴിക്കോട്ടെ കെല്‍കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഗണേശന്‍. മുളിയാര്‍ പഞ്ചായത്തിന് കീഴില്‍ പോസ്റ്റുകള്‍ നന്നാക്കുന്ന ജോലിയുടെ കരാര്‍ ഗണേശന്‍ ഏറ്റെടുത്തിരുന്നു. മൂന്നുവര്‍ഷം […]

കാസര്‍കോട്: വൈദ്യുതികരാര്‍ ജീവനക്കാരന്‍ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം കമ്പടവിശ്വനാഥ് നഗറിലെ പണ്ടാരിനാഥന്റെ മകന്‍ ഗണേശനാ(28)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുളിയാര്‍ പഞ്ചായത്തിലെ ബേപ്പില്‍ വൈദ്യുതിപോസ്റ്റില്‍ കയറിയ ഉടനെ ഗണേശന്‍ തെറിച്ചുവീഴുകയായിരുന്നു. ഷോക്കേറ്റതിനെ തുടര്‍ന്നാണ് ഗണേശന്‍ തെറിച്ചുവീണതെന്ന് സംശയിക്കുന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കോഴിക്കോട്ടെ കെല്‍കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഗണേശന്‍. മുളിയാര്‍ പഞ്ചായത്തിന് കീഴില്‍ പോസ്റ്റുകള്‍ നന്നാക്കുന്ന ജോലിയുടെ കരാര്‍ ഗണേശന്‍ ഏറ്റെടുത്തിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഗണേശന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരാഴ്ച മുമ്പാണ് മുളിയാറിലെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles
Next Story
Share it