മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധിക പുഴയില്‍ മരിച്ച നിലയില്‍

ബദിയടുക്ക: മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുള്ളേരിയ സ്വദേശിനിയും നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ പരേതനായ നാരായണന്റെ ഭാര്യ ലീലാവതി(62)യെയാണ് കുമ്പള പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 27ന് മരുന്ന് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ലീലാവതി ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങിയത്.പിന്നീട് തിരികെ വന്നില്ല. ഇതോടെ മകന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലീലാവതി ബദിയടുക്കയില്‍ നിന്ന് ഓട്ടോയില്‍ കയറി പോവുകയും കുമ്പളയില്‍ ഇറങ്ങുകയും ചെയ്തതായി വ്യക്തമായി. […]

ബദിയടുക്ക: മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുള്ളേരിയ സ്വദേശിനിയും നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ പരേതനായ നാരായണന്റെ ഭാര്യ ലീലാവതി(62)യെയാണ് കുമ്പള പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 27ന് മരുന്ന് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ലീലാവതി ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങിയത്.
പിന്നീട് തിരികെ വന്നില്ല. ഇതോടെ മകന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലീലാവതി ബദിയടുക്കയില്‍ നിന്ന് ഓട്ടോയില്‍ കയറി പോവുകയും കുമ്പളയില്‍ ഇറങ്ങുകയും ചെയ്തതായി വ്യക്തമായി. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 6.30 മണിയോടെ കുമ്പള പാലത്തിന് സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് മക്കളില്‍ മൂത്ത മകനൊപ്പമാണ് ലീലാവതി ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നത്. മക്കള്‍: വിനോദ്, പ്രമോദ്, പ്രസാദ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it