തനിച്ച് താമസിക്കുന്ന വയോധിക പൊള്ളലേറ്റ് മരിച്ചു

കാസര്‍കോട്: തനിച്ച് താമസിക്കുന്ന 72കാരി പൊള്ളലേറ്റ് മരിച്ചു. കാസര്‍കോട് ഐ.സി. ഭണ്ഡാരി റോഡിലെ സുരേന്ദ്രനിലയില്‍ മാലിനിയാണ് മരിച്ചത്. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ തീപടരുന്നത് കണ്ട് പരിസരവാസികള്‍ കാസര്‍കോട് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മാലിനിയെ പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇവിടെ ഫോറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് മാറ്റി. തീപിടിത്തത്തിന് കാരണം വ്യക്തമല്ലെന്ന് സി.ഐ. പി. […]

കാസര്‍കോട്: തനിച്ച് താമസിക്കുന്ന 72കാരി പൊള്ളലേറ്റ് മരിച്ചു. കാസര്‍കോട് ഐ.സി. ഭണ്ഡാരി റോഡിലെ സുരേന്ദ്രനിലയില്‍ മാലിനിയാണ് മരിച്ചത്. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ തീപടരുന്നത് കണ്ട് പരിസരവാസികള്‍ കാസര്‍കോട് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മാലിനിയെ പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഇവിടെ ഫോറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് മാറ്റി. തീപിടിത്തത്തിന് കാരണം വ്യക്തമല്ലെന്ന് സി.ഐ. പി. അജിത്കുമാര്‍ പറഞ്ഞു. മാലിനി അവിവാഹിതയാണ്. സഹോദരങ്ങള്‍: ജയാനന്ദ, ജഗന്നാഥ, രമണി.

Related Articles
Next Story
Share it