കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി; മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. പടന്നക്കാട് കുറുന്തൂരിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി. കാര്‍ത്യായനി(65)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കാര്‍ത്യായനി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. കാര്‍ത്യായനി കാഞ്ഞങ്ങാട് ഓട്ടോ സ്റ്റാന്റിന് സമീപം വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. സിന്ധു ഏകമകളാണ്. മരുമകന്‍: രാമചന്ദ്രന്‍. സഹോദരങ്ങള്‍: ജാനകി (ചാളക്കടവ്), വനജ (അച്ചാംതുരുത്തി), ദാമോദരന്‍, സുകുമാരന്‍, […]

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. പടന്നക്കാട് കുറുന്തൂരിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി. കാര്‍ത്യായനി(65)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കാര്‍ത്യായനി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. കാര്‍ത്യായനി കാഞ്ഞങ്ങാട് ഓട്ടോ സ്റ്റാന്റിന് സമീപം വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. സിന്ധു ഏകമകളാണ്. മരുമകന്‍: രാമചന്ദ്രന്‍. സഹോദരങ്ങള്‍: ജാനകി (ചാളക്കടവ്), വനജ (അച്ചാംതുരുത്തി), ദാമോദരന്‍, സുകുമാരന്‍, പ്രേമ (വാഴുന്നോറടി), രവി.
മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സജീഷ്, രാഹുല്‍, ശരത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it