സൈക്കിളില്‍ ടിപ്പര്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: സൈക്കിളില്‍ ടിപ്പര്‍ ലോറിയിടിച്ച് മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്ന ചുള്ളിക്കര സ്വദേശി മരിച്ചു. തൂങ്ങലിലെ കുഞ്ഞമ്പുവിന്റെ മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ വി. അമ്പൂഞ്ഞി(65)യാണ് മരിച്ചത്.2020 ജൂണ്‍ 30ന് പല്ലൂര്‍ വിഷ്ണുമംഗലം പാലത്തിന് സമീപത്താണ് അപകടം. ജോലി കഴിഞ്ഞ് വിഷ്ണുമംഗലത്തെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.പിന്നില്‍ നിന്നും സൈക്കിളിലിടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇടിച്ച ലോറിയെ കണ്ടെത്തുന്നതിനായി പൊലീസ് നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചിരുന്നു.മാവുങ്കാലിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയെ തിരിച്ചറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കരിച്ചിയാണ് […]

കാഞ്ഞങ്ങാട്: സൈക്കിളില്‍ ടിപ്പര്‍ ലോറിയിടിച്ച് മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്ന ചുള്ളിക്കര സ്വദേശി മരിച്ചു. തൂങ്ങലിലെ കുഞ്ഞമ്പുവിന്റെ മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ വി. അമ്പൂഞ്ഞി(65)യാണ് മരിച്ചത്.
2020 ജൂണ്‍ 30ന് പല്ലൂര്‍ വിഷ്ണുമംഗലം പാലത്തിന് സമീപത്താണ് അപകടം. ജോലി കഴിഞ്ഞ് വിഷ്ണുമംഗലത്തെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പിന്നില്‍ നിന്നും സൈക്കിളിലിടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇടിച്ച ലോറിയെ കണ്ടെത്തുന്നതിനായി പൊലീസ് നിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചിരുന്നു.
മാവുങ്കാലിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയെ തിരിച്ചറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കരിച്ചിയാണ് മാതാവ്. ഭാര്യ: ഇന്ദിര. മക്കള്‍: പ്രേമലത, ലതിക, മധു. മരുമക്കള്‍: കുഞ്ഞിരാമന്‍, അശോകന്‍, ശില്‍പ്പ. സഹോദരങ്ങള്‍: ഗോപാലന്‍, രാമകൃഷ്ണന്‍, കുഞ്ഞിരാമന്‍, പരേതരായ ചാത്തു, കുഞ്ഞിക്കണ്ണന്‍, തമ്പായി.

Related Articles
Next Story
Share it