ബസില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കള്ളാര്‍ ചുള്ളിയോടി ഒഴുങ്ങലില്‍ ഹൗസില്‍ ഒ.സി ജോസ് (67) ആണ് മരിച്ചത്. കഴിഞ്ഞദിവസം പാണത്തൂരില്‍ നിന്നും രാജപുരം ഭാഗത്തേക്ക് പോകുമ്പോള്‍ ചെറിയ കള്ളാറില്‍ വെച്ചാണ് അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് മുന്നോട്ടെടുക്കുമ്പോള്‍ മുന്‍ഭാഗത്തെ വാതിലിലൂടെ ജോസ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ഷീന, നിഷ, അനീഷ്. മരുമക്കള്‍: സിനി, സജി, ജോമോന്‍. സഹോദരങ്ങള്‍: ലൂക്ക, […]

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കള്ളാര്‍ ചുള്ളിയോടി ഒഴുങ്ങലില്‍ ഹൗസില്‍ ഒ.സി ജോസ് (67) ആണ് മരിച്ചത്. കഴിഞ്ഞദിവസം പാണത്തൂരില്‍ നിന്നും രാജപുരം ഭാഗത്തേക്ക് പോകുമ്പോള്‍ ചെറിയ കള്ളാറില്‍ വെച്ചാണ് അപകടം. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് മുന്നോട്ടെടുക്കുമ്പോള്‍ മുന്‍ഭാഗത്തെ വാതിലിലൂടെ ജോസ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ഷീന, നിഷ, അനീഷ്. മരുമക്കള്‍: സിനി, സജി, ജോമോന്‍. സഹോദരങ്ങള്‍: ലൂക്ക, പരേതനായ ബേബി.

Related Articles
Next Story
Share it