സഹോദരന്റെ വീട്ടില്‍ വിഷു ആഘോഷിച്ച ശേഷം മടങ്ങിയ വയോധികന്‍ റോഡരികില്‍ മരിച്ച നിലയില്‍

ആദൂര്‍: സഹോദരന്റെ വീട്ടില്‍ വിഷു ആഘോഷിച്ച ശേഷം മടങ്ങിയ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ എരിഞ്ചേരി ചക്ലിയ കോളനിയിലെ പത്മനാഭന്‍(60) ആണ് മരിച്ചത്. പത്മനാഭന്റെയും സഹോദരന്റെയും വീടുകള്‍ അടുത്തടുത്താണ്. ഇന്നലെ രാത്രി 10 മണിവരെ പത്മനാഭന്‍ സഹോദരന്റെ വീട്ടിലുണ്ടായിരുന്നു. വിഷു ആഘോഷത്തിന്റെ ഭാഗമായി ഇവിടെ പാട്ടും നൃത്തവുമൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീട് പത്മനാഭന്‍ സഹോദരന്റെ വീട്ടില്‍ നിന്ന് ഇറങ്ങിതായിരുന്നു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് പത്മനാഭനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയിലും നെറ്റിയിലും മുറിവുകള്‍ […]

ആദൂര്‍: സഹോദരന്റെ വീട്ടില്‍ വിഷു ആഘോഷിച്ച ശേഷം മടങ്ങിയ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ എരിഞ്ചേരി ചക്ലിയ കോളനിയിലെ പത്മനാഭന്‍(60) ആണ് മരിച്ചത്. പത്മനാഭന്റെയും സഹോദരന്റെയും വീടുകള്‍ അടുത്തടുത്താണ്. ഇന്നലെ രാത്രി 10 മണിവരെ പത്മനാഭന്‍ സഹോദരന്റെ വീട്ടിലുണ്ടായിരുന്നു. വിഷു ആഘോഷത്തിന്റെ ഭാഗമായി ഇവിടെ പാട്ടും നൃത്തവുമൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീട് പത്മനാഭന്‍ സഹോദരന്റെ വീട്ടില്‍ നിന്ന് ഇറങ്ങിതായിരുന്നു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് പത്മനാഭനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയിലും നെറ്റിയിലും മുറിവുകള്‍ കാണപ്പെട്ടു. രക്തം വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. കല്ലിലിടിച്ചാണ് പത്മനാഭന്‍ വീണതെന്നാണ് നിഗമനം. പൊലീസിന് പുറമെ ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശാന്തി. മക്കള്‍: സന്തോഷ്, ആശാലത, ഉഷ, സൗമ്യ, ധന്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, ശ്യാമള, പ്രേമ, പ്രഫുല്ല, രമേശന്‍, വിശാല.

Related Articles
Next Story
Share it