കത്തെഴുതി വെച്ച ശേഷം വീട് വിട്ട വയോധികന്‍ കോഴിക്കോട്ട് തീവണ്ടി തട്ടി മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: കത്തെഴുതി വെച്ച ശേഷം വീട് വിട്ട വയോധികനെ കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ചെറിയ കള്ളാറിലെ വെളിഞ്ഞക്കാലായില്‍ ഹൗസില്‍ കരുണാകരന്‍ എന്ന കുഞ്ഞിനെ(75)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് വിവരം ലഭിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.ഈ മാസം പത്തിന് രാവിലെ 11. 30 ആണ് ഇദ്ദേഹം വീട് വിട്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കത്തെഴുതി വച്ചാണ് പോയത്. തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ പോയിരുന്ന കരുണാകരന്‍ കഴിഞ്ഞ ദിവസം കള്ളാറില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.വീട്ടുകാരുടെ […]

കാഞ്ഞങ്ങാട്: കത്തെഴുതി വെച്ച ശേഷം വീട് വിട്ട വയോധികനെ കോഴിക്കോട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
ചെറിയ കള്ളാറിലെ വെളിഞ്ഞക്കാലായില്‍ ഹൗസില്‍ കരുണാകരന്‍ എന്ന കുഞ്ഞിനെ(75)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് വിവരം ലഭിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.
ഈ മാസം പത്തിന് രാവിലെ 11. 30 ആണ് ഇദ്ദേഹം വീട് വിട്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കത്തെഴുതി വച്ചാണ് പോയത്. തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ പോയിരുന്ന കരുണാകരന്‍ കഴിഞ്ഞ ദിവസം കള്ളാറില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്.
വീട്ടുകാരുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

Related Articles
Next Story
Share it