ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു
ആദൂര്‍: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ ഗ്വാളിമുഖയില്‍ സ്വകാര്യബസിനടിയില്‍ പെട്ട് വയോധികന്‍ മരിച്ചു. മുള്ളേരിയ കോളിക്കാലിലെ കുഞ്ഞിരാമന്‍ മണിയാണി(75)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 മണിയോടെയാണ് അപകടം. കാസര്‍കോട്-അഡൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഗ്വാളിമുഖത്തെത്തിയപ്പോള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുഞ്ഞിരാമന്‍ മണിയാണി അബദ്ധത്തില്‍ കാല്‍വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമന്‍ മണിയാണി തല്‍ക്ഷണം മരണപ്പെട്ടു. സംഭവം നടന്നത് കര്‍ണാടകയിലായതിനാല്‍ സമ്പ്യ പൊലീസ് ആണ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം […]

ആദൂര്‍: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ ഗ്വാളിമുഖയില്‍ സ്വകാര്യബസിനടിയില്‍ പെട്ട് വയോധികന്‍ മരിച്ചു. മുള്ളേരിയ കോളിക്കാലിലെ കുഞ്ഞിരാമന്‍ മണിയാണി(75)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30 മണിയോടെയാണ് അപകടം. കാസര്‍കോട്-അഡൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഗ്വാളിമുഖത്തെത്തിയപ്പോള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുഞ്ഞിരാമന്‍ മണിയാണി അബദ്ധത്തില്‍ കാല്‍വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിരാമന്‍ മണിയാണി തല്‍ക്ഷണം മരണപ്പെട്ടു. സംഭവം നടന്നത് കര്‍ണാടകയിലായതിനാല്‍ സമ്പ്യ പൊലീസ് ആണ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: നാരായണി. മക്കള്‍: സരോജിനി, മണികണ്ഠന്‍, സന്തോഷ്‌കുമാര്‍, ശ്യാമള, സാവിത്രി. മരുമക്കള്‍:അമൃത, ചൈത്ര, ഗോപാലകൃഷ്ണന്‍, പ്രതീഷ്.